കായികം

'ആറാടി' ബ്രോഡ്; 200 കടക്കാതെ വിന്‍ഡീസ്; ഇംഗ്ലണ്ടിന് ലീഡ്

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: വലറ്റത്ത് അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി ഇംഗ്ലണ്ട് സ്‌കോര്‍ 350 കടത്തിയ സ്റ്റുവര്‍ട്ട് ബ്രോഡ് പന്ത് കൊണ്ടും പ്രഹരിച്ചപ്പോള്‍ വെസ്റ്റിന്‍ഡീസിന് 200 റണ്‍സ് പോലും കുറിക്കാന്‍ സാധിച്ചില്ല. വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 172 റണ്‍സ് ലീഡ്. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 369ന് പുറത്തായപ്പോള്‍ വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് 197 റണ്‍സില്‍ അവസാനിച്ചു. 

ആറ് വിക്കറ്റിന് 137 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ വിന്‍ഡീസിനെ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പന്തുകളാണ് കുഴക്കിയത്. ബ്രോഡ് ആറ് വിക്കറ്റുകള്‍ വീഴ്ത്തി. 

വിന്‍ഡീസിനായി ക്യാപ്റ്റന്‍ ജാസന്‍ ഹോള്‍ഡര്‍ (46), ഡോവ്‌റിച് എന്നിവര്‍ (37) പൊരുതി നോക്കിയെങ്കിലും രണ്ട് പേരെയും ബ്രോഡ് മടക്കി. ഇരുവരുടേയും ചെറുത്തു നില്‍പ്പാണ് സ്‌കോര്‍ ഈ നിലയിലെങ്കിലും എത്താന്‍ കാരണം. മുന്‍നിരയില്‍ ജോണ്‍ കാംപലും (32) പിടിച്ചുനിന്നു. 

ഇംഗ്ലണ്ട് നിരയില്‍ ശേഷിച്ച വിക്കറ്റുകള്‍ ആന്‍ഡേഴ്‌സന്‍ രണ്ട് വിക്കറ്റുകളും ആര്‍ച്ചര്‍, ക്രിസ് വോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി പങ്കിട്ടു. ഇഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി