കായികം

കുഞ്ഞ് വരികയാണ്, പതിമൂന്നാം ഐപിഎല്‍ സീസണ്‍ ഹര്‍ദിക്കിന്റേതാവും; ഓസീസ് മുന്‍ താരത്തിന്റെ പ്രവചനം

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: പതിമൂന്നാം ഐപിഎല്‍ സീസണില്‍ ഹര്‍ദിക് പാണ്ഡ്യ ആയിരിക്കും താരമെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. മുംബൈ ഇന്ത്യന്‍സ് ഒരിക്കല്‍ കൂടി കിരീടം ഉയര്‍ത്തും എന്നാണ് തന്റെ വിലയിരുത്തല്‍ എന്നും ഹോഗ് പറഞ്ഞു. 

ദീര്‍ഘനാളത്തെ ഇടവേളക്ക് ശേഷമാണ് ഹര്‍ദിക് മടങ്ങി എത്തുന്നത്. മാത്രമല്ല, അച്ഛനാവാനും പോവുകയാണ് ഹര്‍ദിക്. ഇതെല്ലാം ഹര്‍ദിക്കിന് അധിക ഊര്‍ജം നല്‍കുമെന്നാണ് എനിക്ക് തോന്നുന്നത്. യുഎഇയില്‍ ടൂര്‍ണമെന്റിലെ താരം ഹര്‍ദിക്കാവും, ഹോഗ് പറഞ്ഞു. 

മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞാല്‍ കിരീടം നേടാന്‍ പിന്നെ ഞാന്‍ സാധ്യത നല്‍കുന്നത് ആര്‍സിബിക്കാണ്. സാധ്യതകള്‍ അവര്‍ക്ക് അനുകൂലമാണ്. കടലാസില്‍ അവര്‍ ശക്തരായി കാണുമെങ്കിലും കിരീടത്തിലേക്ക് എത്താനുള്ള പ്രാപ്തി അവര്‍ പുറത്തെടുത്തില്ല. ഇപ്പോള്‍ ആരോണ്‍ ഫിഞ്ച് ടോപ്പിലേക്ക് വരുമ്പോള്‍ പവര്‍പ്ലേയില്‍ ആധിപത്യം പുലര്‍ത്താനുള്ള വഴി അവര്‍ക്ക് മുന്‍പില്‍ തെളിയുന്നു. 

റണ്‍സ് കണ്ടെത്താന്‍ ഫിഞ്ചിന് കഴിയുമ്പോള്‍ മധ്യനിരക്ക് മേലുള്ള സമ്മര്‍ദം കുറയും. സ്‌റ്റെയ്‌നും, കെയിന്‍ റിച്ചാര്‍ഡ്‌സനും വരുന്നതോടെ അവരുടെ ബൗളിങ് വിഭാഗവും ശക്തമായി. കഴിഞ്ഞ ഏതാനും വര്‍ഷത്തെ ആര്‍സിബി ഇലവനുമായി വെച്ച് നോക്കുമ്പോള്‍ കൂടുതല്‍ ബാലന്‍സ് ഉള്ള ഇലവനാണ് ഇതെന്നും ഹോഗ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍