കായികം

40 എക്ലയേഴ്‌സ് നാല് ദിവസം കൊണ്ട് തീര്‍ക്കും; ഫിറ്റ്‌നസ് വിപ്ലവത്തിന് മുന്‍പുള്ള ഡയറ്റിനെ കുറിച്ച് കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഫിറ്റ്‌നസ് കാര്യമായി എടുക്കുന്നതിന് മുന്‍പ് ഒരു പാക്കറ്റ് ചോക്കലേറ്റ് ഒറ്റയടിക്ക് കഴിച്ച് തീര്‍ക്കുമായിരുന്നെന്ന് വിരാട് കോഹ് ലി. 2012 ഐപിഎല്ലിന് ശേഷമാണ് മാറ്റം വേണമെന്ന് തനിക്ക് തോന്നിയതെന്നും കോഹ് ലി പറയുന്നു. 

2012 ഐപിഎല്ലിന് ശേഷം വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ വല്ലാത്ത വെറുപ്പ് തോന്നി. എന്നെ സംബന്ധിക്കുന്ന എല്ലാത്തിലും മാറ്റം വേണമെന്ന് തോന്നി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിക്കറ്റില്‍ വരുന്ന മാറ്റത്തെ കുറിച്ചും നമ്മള്‍ എത്രമാത്രം പിന്നിലാണെന്നും എനിക്ക് ബോധ്യമായി. ഫിറ്റ്‌നസില്‍ നമ്മളേക്കാളെല്ലാം വളരെ മുന്‍പിലായിരുന്നു അവര്‍, കോഹ് ലി പറയുന്നു. 

അതുവരെ എനിക്ക് മുന്‍പില്‍ എന്തു കൊണ്ടുവന്ന് വെച്ചാലും അതെല്ലാം കഴിക്കുന്ന ശീലമായിരുന്നു എനിക്ക്. 40 ടോഫീസുള്ള എക്ലയേഴ്‌സ് പാക്കറ്റ് 4-5 ദിവസം കൊണ്ട് ഞാന്‍ കാലിയാക്കും. ഒരു ഭ്രാന്തനെ പോലെയാണ് അന്ന് ഞാന്‍ ഭക്ഷണം കഴിച്ചിരുന്നത്. കാരണം ആ സമയം ഞാന്‍ വിജയിച്ച് നില്‍ക്കുകയാണ്. ഐപിഎല്ലില്‍ ഞാന്‍ ആധിപത്യം പുലര്‍ത്താന്‍ പോവുന്നു എന്ന മനോഭാവത്തിലാണ് ഞാന്‍ വരുന്നത്. 

എന്നാല്‍ കാര്യങ്ങള്‍ നന്നായി പോയില്ല. അതോടെയാണ് എന്റെ ചിന്തകളിലും ഒരുക്കങ്ങളിലും മാറ്റം വേണമെന്ന ചിന്ത വന്നത്. തൊട്ടടുത്ത ദിവസം മുതല്‍ മാറ്റങ്ങള്‍ ഞാന്‍ പ്രാവര്‍ത്തികമാക്കി തുടങ്ങി. അന്ന് മുതല്‍ എങ്ങനെയാണ് ഒരുങ്ങേണ്ടത് എന്ന് സംബന്ധിച്ച എല്ലാ കാഴ്ചപ്പാടുകള്‍ തന്നെ മാറി. മായങ്ക് അഗര്‍വാളിനൊപ്പമുള്ള ചാറ്റില്‍ കോഹ് ലി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ