മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റില്‍ സുരേഷ് റെയ്നയ്ക്ക് ഇനി റോളില്ലെന്ന് ഓസ്ട്രേലിയന്‍ മുന്‍ താരം ബ്രാഡ് ഹോഗ്. റെയ്ന ബാറ്റ് ചെയ്യാന്‍ ലക്ഷ്യം വെക്കുന്ന പൊസിഷനിലാണ് ശ്രേയസ് അയ്യര്‍ കളിക്കുന്നത്. കോഹ് ലി ആഗ്രഹിക്കുന്നത് യുവാക്കളേയും. ബാറ്റിങ് പൊസിഷനില്‍ താഴേക്കിറങ്ങി റെയ്ന ബാറ്റ് ചെയ്യുന്നത് താന്‍ കണ്ടിട്ടില്ലെന്നും ബ്രാഡ് ഹോഗ് പറഞ്ഞു.
മൂന്നാം സ്ഥാനത്തോ നാലാമതോ കളിക്കാന്‍ ഇണങ്ങിയ ബാറ്റ്സ്മാനാണ് റെയ്ന. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ ലൈനപ്പ് ഇപ്പോള്‍ നിങ്ങള്‍ നോക്കൂ, യുവാക്കളെയാണ് കോഹ്ലി നോക്കുന്നത്. റെയ്ന ലക്ഷ്യം വെക്കുന്ന നാലാം സ്ഥാനത്ത് ശ്രേയസ് മികവ് കാണിച്ച് കഴിഞ്ഞു.
എന്നാല്‍ ഇന്ത്യയുടെ ട്വന്റി20 ടീമിലേക്ക് റെയ്നയ്ക്ക് എത്താം. പക്ഷേ അപ്പോള്‍ ശിഖര്‍ ധവാനെ ടീമില്‍ നിന്ന് ഒഴിവാക്കേണ്ടി വരും. രോഹിത്തും രാഹുലും ഓപ്പണിങ്ങിലേക്ക് എത്തി, ധവാനെ ഒഴിവാക്കിയാല്‍ മാത്രമേ റെയ്നയെ ഉള്‍പ്പെടുത്താന്‍ സാധിക്കുകയുള്ളു എന്നാണ് ബ്രാഡ് ഹോഗ് പറയുന്നത്.
എന്നാല്‍ ധവാനെ മാറ്റി നിര്‍ത്തുന്നതിനുള്ള സാധ്യതകള്‍ വിരളമാണ്. മാത്രമല്ല ഇന്ത്യന്‍ ടീമിലേക്ക് വീണ്ടും പരിഗണന ലഭിക്കണം എങ്കില്‍ ഐപിഎല്ലില്‍ അത്രയും മികച്ച പ്രകടനം റെയ്നയില്‍ നിന്ന് വരേണ്ടതുണ്ട്. എന്നാല്‍ റെയ്ന ഇനി ഇന്ത്യക്കായി കളിക്കുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് ഹോഗ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ