കായികം

റയല്‍ മാഡ്രിഡ് സ്‌ട്രൈക്കര്‍ മരിയാനോ ഡയസിന് കോവിഡ് 

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് സ്ട്രൈക്കർ മരിയാനോ ഡയസിന് കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച താരങ്ങള്‍ക്കായി റയല്‍ കോവിഡ്19 പരിശോധന നടത്തിയിരുന്നു. ചൊവ്വാഴ്ച ഫലം ലഭിച്ചപ്പോഴാണ് താരം കോവിഡ് പോസ്റ്റീവാണെന്ന് വെളിപ്പെട്ടതെന്ന് ക്ലബ്ബ് പ്രസ്താവനയില്‍ വ്യക്തമാക്കി.

അടുത്തയാഴ്ച മാഞ്ചെസ്റ്റര്‍ സിറ്റിക്കെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനു മുമ്പാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മത്സരത്തില്‍ ഡയസ് പങ്കെടുക്കില്ല. ഡയസ് പൂര്‍ണ ആരോഗ്യവാനാണെന്നും വീട്ടില്‍ സെല്‍ഫ് ഐസൊലേഷനിലാണ് താരമെന്നും ക്ലബ് അറിയിച്ചു.

അടുത്തയാഴ്ച നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടം റയല്‍ മാഡ്രിഡിന് നിര്‍ണായകമാണ്. ആദ്യ പാദത്തില്‍ സ്വന്തം തട്ടകത്തില്‍ 1-2ന് മാഞ്ചസ്റ്റര്‍ സിറ്റിയോട് പരാജയപ്പെട്ട റയലിന് എത്തിഹാദിലെ എവേ മത്സരം കടംവീട്ടി വിജയിക്കേണ്ടതുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്

ബയേണിന്റെ തട്ടകത്തില്‍ അതിജീവിച്ച് റയല്‍, വിനിഷ്യസിന് ഇരട്ടഗോള്‍; 2-2 സമനില