കായികം

സ്ലോ ബൗളിങ്ങും വേരിയേഷനുകളുമായി ഇനിയില്ല; രജത് ഭാട്ടിയ വിരമിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ മുന്‍ രഞ്ജി ക്രിക്കറ്റ് താരവും ഐപിഎല്‍ ജേതാവുമായ രജത് ഭാട്ടിയ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 2012ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കിരീടം ഉയര്‍ത്തിയപ്പോള്‍ ടീമില്‍ അംഗമായിരുന്നു. 

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 137 വിക്കറ്റും 6,482 റണ്‍സും രജഡ് ഭാട്ടിയ നേടി. 2008ല്‍ രഞ്ജി ട്രോഫി കിരീടം നേടിയ ഡല്‍ഹി ടീമില്‍ അംഗമായിരുന്നു. ഫൈനലില്‍ ഉത്തര്‍പ്രദേശിനെതിരെ 139 റണ്‍സ് നേടി പുറത്താവാതെ നിന്ന് രജ് ഹീറോയായിരുന്നു. 1999-2000 സീസണില്‍ തമിഴ്‌നാടിന് വേണ്ടി കളിച്ചാണ് രജത് അരങ്ങേറിയത്. 

95 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ആദ്യ ഐപിഎല്‍ സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് വേണ്ടി കളിച്ച രജത് മൂന്ന് വര്‍ഷം അവിടെ തുടര്‍ന്നു. പിന്നാലെ 2011 ലേലത്തില്‍ കൊല്‍ക്കത്ത രജത്തിനെ സ്വന്തമാക്കി. ഗൗതം ഗംഭീറിന്റെ കീഴില്‍ കൊല്‍ക്കത്തക്ക് വേണ്ടി രജത് മികവ് കാട്ടി. 

1.7 കോടി രൂപക്കാണ് 2014ല്‍ രജത്തിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. രാജസ്ഥാന്‍ റോയല്‍സിന് പിന്നാലെ പുനെ സൂപ്പര്‍ജയന്റ്‌സിലേക്ക് 2016ല്‍ ചേക്കേറി. 10 വര്‍ഷത്തെ ഐപിഎല്‍ കരിയറില്‍ സ്ലോ ബൗളിങ്ങും വേരിയേഷനുമാണ് രജത്തിലേക്ക് ആരാധകരുടെ ശ്രദ്ധ കൊണ്ടുവന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്