കായികം

അഞ്ച് വട്ടം കോവിഡ് പോസിറ്റീവ്, ഒടുവില്‍ പാക് പേസറുടെ ഫലം നെഗറ്റീവ്; ഇംഗ്ലണ്ടിലേക്ക് പറക്കും

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: പാകിസ്ഥാന്‍ പേസര്‍ ഹാരിസ് റൗഫ് കോവിഡ് മുക്തനായി. ഇംഗ്ലണ്ടിലുള്ള പാകിസ്ഥാന്‍ ടീമിനൊപ്പം റൗഫ് ഉടന്‍ ചേരും. നേരത്തെ അഞ്ച് വട്ടം കോവിഡ് പരിശോധന നടത്തിയപ്പോഴും ഹാരിസിന്റെ കോവിഡ് ഫലം പോസിറ്റീവായിരുന്നു. 

ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാകിസ്ഥാന്റെ 29 അംഗ സംഘത്തില്‍ ഹാരിസ് ഭാഗമായിരുന്നു. എന്നാല്‍ കോവിഡ് പരിശോധനാ ഫലം പോസിറ്റീവായി തുടര്‍ന്നതോടെ ഹാരിസിന് രാജ്യം വിട്ട് പോവാനായില്ല. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം തുടരെ രണ്ട് വട്ടം കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയാല്‍ മാത്രമാണ് ടീമിനൊപ്പം ചേരാനാവുക. 

ഹാരിസിന്റെ കോവിഡ് ഫലം പോസിറ്റീവായി തുടര്‍ന്നതോടെ പേസര്‍ മുഹമ്മദ് അമീറിനെ പാകിസ്ഥാന്‍ ബാക്ക് അപ്പായി ടീമില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ കോവിഡ് നെഗറ്റീവായതോടെ ഹാരിസ് പാകിസ്ഥാന്‍ ടീമിനൊപ്പം ചേരും. ഇംഗ്ലണ്ട് പര്യടനത്തിനുള്ള 20 അംഗ സംഘത്തെ പാകിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഓഗസ്റ്റ് 28ന് ആരംഭിക്കുന്ന ട്വന്റി20യില്‍ ഹാരിസ് ടീമിനൊപ്പം ചേരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്