കായികം

അഞ്ച് വിക്കറ്റ് പിഴുത് ആര്‍ച്ചര്‍ക്ക് വില്ലിയുടെ മുന്നറിയിപ്പ്; അയര്‍ലാന്‍ഡിനെതിരെ ഇംഗ്ലണ്ടിന് ആറ് വിക്കറ്റം ജയം 

സമകാലിക മലയാളം ഡെസ്ക്

സതാംപ്ടണ്‍: അഞ്ച് വിക്കറ്റ് നേട്ടത്തോടെ ഡേവിഡ് വില്ലി തിരിച്ചു വരവ് ആഘോഷിച്ചപ്പോള്‍ അയര്‍ലാന്‍ഡിനെതിരെ ഇംഗ്ലണ്ടിന് ജയം. റോയല്‍ ലണ്ടന്‍ പരമ്പരയിലെ ഏകദിനത്തില്‍ ആറ് വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയിച്ചു കയറിയത്. 

ജോഫ്ര ആര്‍ച്ചറെ ടീമിലുള്‍പ്പെടുത്തുന്നതിനായി വില്ലിയെ ലോകകപ്പിന് മുന്‍പായി ഇംഗ്ലണ്ട് ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ടെസ്റ്റ് പരമ്പരയെ തുടര്‍ന്ന് ഏകദിന ടീമിലെ പലര്‍ക്കും മാറി നില്‍ക്കേണ്ടി വന്നതോടെയാണ് വില്ലിക്ക് വീണ്ടും ടീമിലേക്ക് വിളിയെത്തിയത്. അത് കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടത്തോടെ വില്ലി ആഘോഷിച്ചു.

ലോക കിരീടം ജയിച്ചതിന് ശേഷമുള്ള ഇംഗ്ലണ്ടിന്റെ സ്വന്തം മണ്ണിലെ ആദ്യ ഏകദിനമായിരുന്നു അത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡിനെ 44 ഓവറില്‍ 172 റണ്‍സിന് ഇംഗ്ലണ്ട് ചുരുട്ടി കെട്ടി. എന്നാല്‍ ചെയ്‌സ് ചെയ്യവെ ഒരു ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സിലേക്ക് ഇംഗ്ലണ്ട് വീണെങ്കിലും സാം ബില്ലിങ്‌സ് രക്ഷകനായി. 

54 പന്തില്‍ നിന്ന് സാം 67 റണ്‍സ് നേടി. മോര്‍ഗനുമൊപ്പം 96 റണ്‍സിന്റെ കൂട്ടുകെട്ടും സൃഷ്ടിച്ചു. 27.5 ഓവറില്‍ ഇംഗ്ലണ്ട് വിജയ ലക്ഷ്യം മറികടന്നു. 118 പന്തില്‍ നിന്ന് 59 റണ്‍സ് നേടി അയര്‍ലാന്‍ഡിന് വേണ്ടി അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്.  2023 ലോകകപ്പിലേക്കുള്ള ക്വാളിഫിക്കേഷന്‍ നിര്‍ണയിക്കുന്ന പരമ്പരക്ക് കൂടിയാണ് ഇംഗ്ലണ്ട്-അയര്‍ലാന്‍ഡ് മത്സരം തുടക്കമിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു