കായികം

''ജോണ്‍ എബ്രഹാമിന് ചേരും, ധോനിക്കത് ദുരന്തമായിരുന്നു, മുഖത്തേക്ക് പോലും ഞാന്‍ നോക്കില്ല''

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റിലേക്കെത്തിയ സമയം ധോനിയുടെ ആ നീളന്‍ മുടിക്ക് ആരാധകരേറെയായിരുന്നു. പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്‌റഫ് വരെയുണ്ട് അക്കൂട്ടത്തില്‍. 2007ലെ ട്വന്റി20 ലോക കിരീടത്തില്‍ മുത്തമിട്ടതിന് പിന്നാലെ മുടി മുറിച്ച് ധോനി ആ നീളന്‍ മുടിയുടെ ആരാധകരില്‍ ചിലരെ നിരാശപ്പെടുത്തി. എന്നാല്‍ ഈ ഓറഞ്ച് നിറത്തിലെ നീളന്‍ മുടിയായിരുന്നു എങ്കില്‍ ധോനിയുടെ മുഖത്തേക്ക് പോലും താന്‍ നോക്കില്ലായിരുന്നു എന്നാണ് സാക്ഷി ധോനി പറയുന്നത്. 

നീളന്‍ മുടിയോടെ ഞാന്‍ ധോനിയെ കണ്ടിട്ടില്ല. ഓറഞ്ച് നിറത്തിലെ ആ മുടിയുമായി ധോനിയെ കണ്ടിരുന്നു എങ്കില്‍ ഞാന്‍ നോക്കുക പോലുമുണ്ടാവില്ല. ചില സൗന്ദര്യ ബോധം ഉണ്ടാവേണ്ടതുണ്ട്. ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന് ആ ഹെയര്‍സ്‌റ്റൈല്‍ ഇണങ്ങും. എന്നാല്‍ കളര്‍ ചെയ്ത നീളന്‍ മുടിയുമായി ധോനി എന്നത് ദുരന്തമാണ്. ഇന്‍സ്റ്റഗ്രാം ലൈവിന് ഇടയില്‍ സാക്ഷി ധോനി പറഞ്ഞു. 

നീളന്‍ മുടി കളഞ്ഞതിന് ശേഷമാണ് ധോനിയുമായി ഞാന്‍ ഇഷ്ടത്തിലാവുന്നത്. ധോനിയുടെ വിരമിക്കലിനെ സംബന്ധിച്ച അഭ്യൂഹങ്ങളില്‍ തന്റെ പ്രതികരണം വന്നത് വൈകാരികമായാണെന്നും സാക്ഷി പറഞ്ഞു. ധോനിയുടെ വിരമിക്കല്‍ ടോപിക് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആവുകയായിരുന്നു. എന്റെ മറുപടിയിലെ ഹാഷ് ടാഗിനെ വിമര്‍ശിച്ച് കമന്റുകള്‍ ഉയര്‍ന്നതോടെയാണ് ട്വീറ്റ് ഞാന്‍ ഡിലീറ്റ് ചെയ്തത്. ഡിലീറ്റ് ചെയ്‌തെങ്കിലും പറയാനുള്ളതെല്ലാം ഞാന്‍ പറഞ്ഞു കഴിഞ്ഞെന്നും സാക്ഷി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി