കായികം

ചഹലിനെതിരെ യുവരാജിന്റെ ജാതി അധിക്ഷേപം, യുവി മാപ്പ് പറയണമെന്ന മുറവിളിയുമായി ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ മുന്‍താരം യുവരാജ് സിങ്ങിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം. യുസ്‌വേന്ദ്ര ചഹലിനെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന് ആരോപിച്ചാണ് അലയൊലികള്‍ ഉയരുന്നത്. രോഹിത് ശര്‍മയ്ക്ക് ഒപ്പമുള്ള ചാറ്റിന് ഇടയിലുള്ള യുവരാജിന്റെ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ പടരുന്നത്. 

ഏപ്രിലിലായിരുന്നു രോഹിത് ശര്‍മയ്ക്ക് ഒപ്പമുള്ള യുവിയുടെ ഇന്‍സ്റ്റാ ലൈവ്. ചഹലിന്റെ ടിക് ടോക് വീഡിയോകളെ കുറിച്ച് സംസാരിക്കുന്നതിന് ഇടയിലാണ് യുവിയില്‍ നിന്ന് വിവാദ പരാമര്‍ശം ഉണ്ടായത്. ജാതി ചൂണ്ടി ഇവിടെ ചഹലിനെ താഴ്ത്തിക്കെട്ടുകയാണ് യുവി ചെയ്തതെന്നാണ് വിമര്‍ശനം ഉയരുന്നത്. 

യുവിയുടെ വാക്കുകള്‍ കേട്ട് രോഹിത് ചിരിക്കുകയും ചഹലിനെ രോഹിത് തുടര്‍ന്ന് കളിയാക്കുകയും ചെയ്യുന്നുണ്ട്. യുവരാജ് സിങ് മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ടുള്ള ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി കഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ