കായികം

ഇതാ പുതിയ മെസി;  അടുത്ത സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍? കൊണ്ടുപിടിച്ച് ഗെര്‍ഡിയോളയും (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ബ്യൂണസ് അയേഴ്‌സ്: ഫുട്‌ബോള്‍ ലോകത്ത് 'പുതിയ മെസി'യെക്കുറിച്ചാണ് ഇപ്പോള്‍ ചൂടുള്ള ചര്‍ച്ചകള്‍. ലയണല്‍ മെസിയുടെ രാജ്യമായ അര്‍ജന്റീനയില്‍ നിന്നു തന്നെയാണ് ഈ പുതിയ മെസിയും വരുന്നത്. 19കാരനായ തിയാഗോ അല്‍മഡയെയാണ് പുതിയ മെസിയായി ആരാധകര്‍ വാഴ്ത്തുന്നത്. 

അര്‍ജന്റീന കൗമാര താരത്തെ ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീമിലെത്തിക്കാന്‍ കൊണ്ടുപിടിച്ച ശ്രമം തുടങ്ങിയതോടെയാണ് താരം ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധയിലേക്ക് എത്തിയിരിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിക്കാന്‍ സാക്ഷാല്‍ പെപ് ഗെര്‍ഡിയോളയ്ക്കും നോട്ടമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

അര്‍ജന്റീന ക്ലബായ വെലെസ് സര്‍സ്ഫീല്‍ഡിന്റെ താരമാണ് അല്‍മഡ. ടീമിനായി 25 മത്സരങ്ങള്‍ കളിച്ച താരം മധ്യനിരയിലും വിങുകളിലും കളിക്കാന്‍ പ്രാപ്തനാണ്. 

അര്‍ജന്റീന കൗമാര താരത്തെ ടീമിലെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ചര്‍ച്ചകള്‍ സജീവമാക്കിയതായാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. 19കാരനായ താരത്തെ ടീമിലെത്തിക്കാമെന്ന പ്രതീക്ഷയിലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകന്‍ ഒലെ ഗുണാര്‍ സോള്‍ഷ്യര്‍. അറ്റാക്കിങ് മിഡ്ഫീല്‍ഡറായ അല്‍മഡയുടെ വേഗവും ഡ്രിബ്ലിങ് പാടവവും കളി നിയന്ത്രിക്കാനുള്ള മികവും വരുന്ന സീസണില്‍ ടീമിന് മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയും സോള്‍ഷ്യര്‍ പങ്കിടുന്നു. 

കഴിഞ്ഞ വര്‍ഷം തന്നെ താരത്തെ ടീമിലെത്തിക്കാനുള്ള ശ്രമം മാഞ്ചസ്റ്റര്‍ സിറ്റി നടത്തിയിരുന്നു. വര്‍ക്ക് പെര്‍മിറ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ട് താരത്തെ ടീമിലെത്തിക്കാന്‍ പെപിന് സാധിച്ചില്ല. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ശ്രമം സജീവമാക്കിയിട്ടുണ്ടെങ്കിലും സിറ്റിയും പ്രതീക്ഷയോടെ ശ്രമം തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ