കായികം

പൗരന്മാരോട് ഇന്ത്യ വിടാന്‍ ചൈന ആവശ്യപ്പെട്ടു, ആക്രമണം ആസൂത്രിതം എന്നതിന് ഇത് തെളിവ്: ബൈചുങ്‌ ബൂട്ടിയ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈന നടത്തിയ ആക്രമണം ആസൂത്രിതമാണെന്ന് ഇന്ത്യന്‍ മുന്‍ ഫുട്‌ബോള്‍ താരം ബൈചുങ് ബൂട്ടിയ. ആക്രമണം നടത്തുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് ഇന്ത്യ വിടാന്‍ തങ്ങളുടെ പൗരന്മാര്‍ക്ക് ചൈന നിര്‍ദേശം നല്‍കിയത് ഇതിന്റെ തെളിവാണെന്ന് ബൂട്ടിയ ആരോപിക്കുന്നു. 

അതിര്‍ത്തിയില്‍ ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ ആക്രമണം ആസൂത്രിതമാണ് എന്നാണ് എന്റെ ബലമായ സംശയം. ചൈനയുടെ പ്രകോപനത്തിന് മുന്‍പില്‍ മുട്ടുമടക്കാതെ ഇന്ത്യന്‍ സര്‍ക്കാര്‍ ശക്തമായ തിരിച്ചടി നല്‍കണം എന്നും ബൂട്ടിയ ട്വിറ്ററില്‍ കുറിച്ചു. 

ചൈനയുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണം എന്ന ആഹ്വാനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങും നേരത്തെ രംഗത്തെത്തിയിരുന്നു. ഗാല്‍വനില്‍ വീരമൃത്യുവരിച്ച ഇന്ത്യന്‍ ജവാന്മാര്‍ക്ക് ആദരവ് അര്‍പ്പിച്ച് കോഹ്‌ലി, രോഹിത്, ഇഷാന്ത് ശര്‍മ, ഇര്‍ഫാന്‍ പഠാന്‍, സൈന നെഹ് വാള്‍, യോഗേശ്വര്‍ ദത്ത് എന്നീ പ്രമുഖ കായിക താരങ്ങള്‍ എത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു