കായികം

സാനിയക്കും കുഞ്ഞിനും ഒപ്പം ചേരാന്‍ പച്ചക്കൊടി, ഷുഐബ് മാലിക് ഇംഗ്ലണ്ടിലേക്ക് പറക്കാന്‍ വൈകും

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: ഇംഗ്ലണ്ട് പര്യടനത്തിനായി പാകിസ്ഥാന്‍ സംഘത്തിനൊപ്പം ഷുഐബ് മാലിക്ക് പോവില്ല. കുടുംബത്തിനൊപ്പം ചെലവിടാന്‍ സമയം അനുവദിക്കണം എന്ന മാലിക്കിന്റെ ആവശ്യം അംഗീകരിച്ചു. 

ഇംഗ്ലണ്ട് പര്യടനത്തിനായി ജൂണ്‍ 28നാണ് പാകിസ്ഥാന്‍ ടീം യാത്ര തിരിക്കുക. എന്നാല്‍ മാലിക് ഇംഗ്ലണ്ടില്‍ എത്തുക്ക ജൂലൈ 24നാണ്. മാലിക്കിന്റെ വൈകിയുള്ള വരവിന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ അനുമതിയും ലഭിച്ചു. 

കോവിഡ് ശക്തമായത് മുതല്‍ പാകിസ്ഥാനിലാണ് മാലിക്. ഭാര്യയും കുഞ്ഞും ഇന്ത്യയിലും. രാജ്യാന്തര യാത്രക്ക് വിലക്ക് വന്നതോടെ ഇവര്‍ക്ക് പരസ്പരം കാണാനായിരുന്നില്ല. കഴിഞ്ഞ അഞ്ച് മാസമായി മാലിക്കിന് കുടുംബത്തെ കാണാനായിട്ടില്ലെന്ന് പിസിബി ചീഫ് എക്‌സിക്യൂട്ടീവ് വസിം ഖാന്‍ പറഞ്ഞു. 

യാത്ര വിലക്കുകള്‍ക്ക് ഇളവ് നല്‍കുന്നതോടെ കുടുംബങ്ങള്‍ക്ക് ഒത്തുചേരാന്‍ വഴി തെളിയുന്നു. മാലിക്കിന്റെ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കേണ്ടത് ഞങ്ങളുടെ കടമയാണ്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനോട് ഇത് സംബന്ധിച്ച് ഞങ്ങള്‍ സംസാരിച്ചിരുന്നു. അവര്‍ക്ക് സാഹചര്യം ബോധ്യപ്പെട്ടതോടെയാണ് മാലിക്കിന് ഇളവ് അനുവദിച്ചതെന്നും പിസിബി വ്യക്തമാക്കി. 

എന്നാല്‍ ഇംഗ്ലണ്ടിലേക്ക് എത്തിയതിന് ശേഷം യുകെ ഭരണകൂടം നിര്‍ദേശിക്കുന്ന 14 ദിവസത്തെ ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ളവ മാലിക് പിന്തുടരും. ടെസ്റ്റിലും, ഏകദിനത്തിലും നിന്ന് വിരമിച്ച മാലിക് ട്വന്റി20 പരമ്പരക്കായാണ് ഇംഗ്ലണ്ടിലെത്തുന്നത്. ഓഗസ്റ്റ് 29 മുതലാണ് മൂന്ന് ട്വന്റി20യുടെ പരമ്പര ആരംഭിക്കുന്നത്. ടെസ്റ്റ് പരമ്പര ജൂലൈ 30ന് തുടങ്ങും. മാഞ്ചസ്റ്ററില്‍ എത്തുന്ന പാകിസ്ഥാന്‍ ടീം അംഗങ്ങള്‍ 14 ദിവസത്തെ ക്വാറന്റീനിനായി ഡെര്‍ബിഷെയറിലേക്ക് പോവും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

കുറ്റാലത്ത് മിന്നല്‍ പ്രളയം; ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു; ജീവനും കൊണ്ടോടി വിനോദ സഞ്ചാരികള്‍; വീഡിയോ

'സർജറി വിജയം, അവനും ഞങ്ങളും ഹാപ്പി': മകന്റെ ആരോ​ഗ്യത്തേക്കുറിച്ച് നടൻ അമൽ രാജ്ദേവ്

കോട്ടയത്തിന്റെ കിഴക്കന്‍ മേഖലകളില്‍ കനത്ത മഴ; മീനച്ചിലാറിന്റെ കൈവഴികളില്‍ ജലനിരപ്പ് ഉയര്‍ന്നു

ബ്രിട്ടാസ് വിളിച്ചത് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന്; യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടായി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍