കായികം

പ്ലേയിങ് ഇലവനില്‍ ഭാഗമല്ലാത്ത വ്യക്തി ഒത്തുകളിക്കുന്നത് എങ്ങനെ? ലോകകപ്പ് ഫൈനലിലെ ഒത്തുകളി ആരോപണത്തില്‍ ജയവര്‍ധനെ

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: 2011 ലോകകപ്പ് ഫൈനലില്‍ ഒത്തുകളി നടന്നുവെന്ന ആരോപണവും ഇതിനെതിരെയുള്ള പ്രത്യാരോപണവുമാണ് ഇപ്പോള്‍ ലങ്കന്‍ ക്രിക്കറ്റില്‍ നിറയുന്നത്. ലോകകപ്പ് ഫൈനല്‍ ഇന്ത്യക്ക് ശ്രീലങ്ക വിറ്റുവെന്ന ലങ്കന്‍ മുന്‍ കായിക മന്ത്രിയുടെ ആരോപണത്തിന്റെ മുനയൊടിച്ച് വീണ്ടും എത്തുകയാണ് മഹേല ജയവര്‍ധനെ. 

ഞങ്ങള്‍ ലോകകപ്പ് ഫൈനല്‍ വിറ്റെന്ന് ആരെങ്കിലും ആരോപിച്ചാല്‍ അത് വലിയ ആരോപണമാണ്. എന്നാല്‍ ഞങ്ങള്‍ക്ക് അറിയാത്ത ഒരു കാര്യം, പ്ലേയിങ് ഇലവനില്‍ ഇല്ലാത്ത ഒരാള്‍ക്ക് എങ്ങനെയാണ് ഒത്തുകളിക്കാനാവുക? എന്തായാലും 9 വര്‍ഷത്തിന് ശേഷം നമുക്ക് ബോധോദയം ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം, ജയവര്‍ധനെയുടെ ട്വീറ്റില്‍ പറയുന്നു. 

2011 ലോകകപ്പ് ഫൈനല്‍ ഇന്ത്യക്ക് ശ്രീലങ്ക വിറ്റെന്നും, എന്നാല്‍ ഇതില്‍ കളിക്കാര്‍ അതിന്റെ ഭാഗമായെന്ന് താന്‍ പറയുന്നില്ലെന്നുമാണ് ലങ്കന്‍ മുന്‍ കായിക മന്ത്രി മഹിന്ദാനന്ദ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ശ്രീലങ്ക അന്വേഷണത്തിന് ഉത്തരവിട്ടു. കായിക മന്ത്രി ഡള്ളാസ് അലാഹ്‌പെരുമയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''