കായികം

ഇന്ത്യ കണ്ട ഏറ്റവും മികച്ച മാച്ച് വിന്നറാണ് കപില്‍ ദേവ്, ഞങ്ങളെ തമ്മില്‍ തെറ്റിക്കാനാവില്ല: സുനില്‍ ഗാവസ്‌കര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച മാറ്റ് വിന്നര്‍ കപില്‍ ദേവ് ആണെന്ന് മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. ലോക കിരീടത്തില്‍ ഇന്ത്യ ആദ്യമായി മുത്തമിട്ടതിന്റെ 37ാം വാര്‍ഷികത്തിലാണ് ഗാവസ്‌കറിന്റെ വാക്കുകള്‍. 

ബാറ്റുകൊണ്ടും പന്തുകൊണ്ടും കപില്‍ ദേവിന് കളി ജയിപ്പിക്കാനാവുന്നു. 1978ലെ വില്‍സ് ട്രോഫിയിലാണ് കപില്‍ദേവിനെതിരെ ഞാന്‍ ആദ്യം കളിക്കുന്നത്. അന്ന് എനിക്കെതിരെ വൈഡ് ആയിട്ടാണ് കപിലിന്റെ ഡെലിവറികള്‍ എത്തിയത്. അതിനാല്‍ അതെല്ലാം അനായാസം എനിക്ക് കളിക്കാതെ വിടാനായി. 

പിന്നാലെ കപില്‍ദേവിന്റെ അടുത്ത് ചെന്ന് ഞാന്‍ പറഞ്ഞു, ശരീരത്തോട് ചേര്‍ത്ത് എറിയാന്‍. ഈ സമയം ഞാന്‍ കപിലിനെ സ്ലെഡ്ജ് ചെയ്യുന്നു എന്നാണ് അദ്ദേഹത്തിന്റെ ടീം അംഗങ്ങള്‍ കരുതിയത്. എന്നാല്‍ അങ്ങനെ അല്ലെന്ന് കപില്‍ ദേവ് അവരോട് പറഞ്ഞു. മാത്രമല്ല ബാറ്റ്‌സ്മാനോട് ചേര്‍ത്ത് എറിഞ്ഞ് ഞങ്ങളുടെ ടീമിനെ കപില്‍ ദേവ് അസ്വസ്ഥപ്പെടുത്തുകയും ചെയ്തു, ഗാവസ്‌കര്‍ പറയുന്നു. 

ഞാന്‍ കപില്‍ ദേവിനെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവം ഇതാണ്. അതിന് ശേഷം പിന്നീടങ്ങോട്ടെല്ലാം ബഹുമാനത്തോടെയാണ് കപില്‍ എന്നോട് പെരുമാറിയിട്ടുള്ളത്. ഞങ്ങളുടെ ബന്ധം തകര്‍ക്കാന്‍ മുന്‍ ക്രിക്കറ്റ് താരങ്ങളില്‍ പലരും മാധ്യമങ്ങളെ കൂട്ടുപിടിച്ച് ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ രണ്ട് പേരും ക്രിക്കറ്റിന്റെ വളര്‍ച്ചയെ കുറിച്ച് മാത്രമാണ് ചിന്തിച്ചത്. അതുകൊണ്ടാണ് ഞങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഫലിക്കാതെ പോയതെന്നും ഇന്ത്യന്‍ മുന്‍ നായകന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി