കായികം

രണ്ടാമത് കോവിഡ് പരിശോധന നടത്തിയതില്‍ ഹഫീസിനെതിരെ പാക് ക്രിക്കറ്റ് ബോര്‍ഡ്; അച്ചടക്ക നടപടി സ്വീകരിച്ചേക്കും 

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: മുഹമ്മദ് ഹഫീസ് രണ്ടാമത് കോവിഡ് പരിശോധനക്ക് വിധേയമായതില്‍ അതൃപ്തി അറിയിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ്. പിസിബിയുടെ അതൃപ്തി മുഹമ്മദ് ഹഫീസിനെ അറിയിച്ചതായി പിസിബി സിഇഒ വസിം ഖാന്‍ പറഞ്ഞു. 

മുഹമ്മദ് ഹഫീസ് ഉള്‍പ്പെടെ 10 പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി പിസിബി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് രണ്ടാം പരിശോധനാ ഫലവുമായി മുഹമ്മദ് ഹഫീസ് എത്തിയത്. ഇത് നെഗറ്റീവായിരുന്നു.

സെക്കന്റ് ഒപ്പീനിയന്‍ എന്ന നിലയിലാണ് രണ്ടാമത് കോവിഡ് പരിശോധനക്ക് വിധേയമായത് എന്നാണ് ഹഫീസ് വിശദീകരിച്ചത്. മറ്റൊരിടത്ത് പരിശോധനക്ക് വിധേയമാവാന്‍ ഒരു വ്യക്തിക്ക് അവകാശമുണ്ട്. എന്നാല്‍ ഞങ്ങളോട് സംസാരിച്ചതിന് ശേഷം വേണമായിരുന്നു അതെന്നാണ് പിസിബിയുടെ പറയുന്നത്. 

ഇതിന് മുന്‍പും പിസിബി നിയമങ്ങള്‍ ലംഘിച്ച് ഹഫീസ് മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തിയിട്ടുണ്ടെന്ന് പിസിബി ആരോപിക്കുന്നു. സെന്‍ട്രല്‍ കോണ്‍ട്രാക്റ്റിലുള്ള താരമല്ല ഹഫീസ്. എങ്കിലും പാക് ടീമില്‍ അംഗമായ കളിക്കാരന്‍ എന്ന നിലയില്‍ നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം എന്ന് പിസിബി സിഇഒ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി