കായികം

റാമോസിന്റെ ഫ്രീകിക്ക് ബലത്തില്‍ റയല്‍, ബാഴ്‌സയെ തുരത്തി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കിരീട പോര് മുറുകുന്നു. മയോര്‍ക്കയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് റയല്‍ വീണ്ടും ഒന്നാം സ്ഥാനം പിടിച്ചു. ബുധനാഴ്ച അത്‌ലറ്റിക് ക്ലബിനെ തോല്‍പ്പിച്ച് ബാഴ്‌സ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചതിന് പിന്നാലെയാണ് റയല്‍ തിരിച്ചടിച്ചത്. 

19ാം മിനിറ്റില്‍ വിനിഷ്യസ് ജൂനിയറും, 56ാം മിനിറ്റില്‍ റാമോസും വല കുലുക്കിയതോടെയാണ് റയല്‍ ഒന്നാം സ്ഥാനം തിരികെ പിടിച്ചത്. ഫ്രീകിക്കില്‍ നിന്നായിരുന്നു നായകന്‍ റാമോസിന്റെ ഗോള്‍. 

ഇതോടെ 31 കളിയില്‍ നിന്ന് 68 പോയിന്റ് വീതം നേടി പോയിന്റില്‍ ഒപ്പത്തിനൊപ്പമാണ് റയലും ബാഴ്‌സയും. എന്നാല്‍ എല്‍ക്ലാസിക്കോയില്‍ ബാഴ്‌സക്കെതിരെ ആധിപത്യം നിലനിര്‍ത്തിയതാണ് ഒന്നാം സ്ഥാനം പിടിക്കാന്‍ റയലിനെ തുണച്ചത്. 

ശനിയാഴ്ച സെല്‍റ്റ വിഗോയ്‌ക്കെതിരെയാണ് ബാഴ്‌സയുടെ അടുത്ത മത്സരം. റയലിന്റെ ലാ ലീഗയിലെ അടുത്ത പോര് തിങ്കളാഴ്ച എസ്പ്യാനോളിനെതിരേയും. ഏഴ് മത്സരങ്ങള്‍ വീതമാണ് ഇനി ലാ ലീഗയില്‍ ബാഴ്‌സക്ക് മുന്‍പിലുള്ളത്. ഒരു തോല്‍വി ഇതില്‍ ഏത് ടീമിനെ തേടിയാവും വരിക എന്നത് ആശ്രയിച്ചിരിക്കും കിരീട പോര്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി