കായികം

ലോക്ക്ഡൗണ്‍ ലംഘനം; ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം റോബിന്‍ സിങ്ങിന്റെ കാര്‍ പൊലീസ് പിടിച്ചെടുത്തു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇന്ത്യന്‍ മുന്‍ ടെസ്റ്റ് താരം റോബിന്‍ സിങ്ങിന്റെ കാര്‍ പൊലീസ് പിടിച്ചെടുത്തു. ലോക്ക്ഡൗണ്‍ ലംഘിച്ചതിനാണ് നടപടി. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. 

ഈസ്റ്റ് കോസ്റ്റ് റോഡില്‍ നിന്ന് വരികയായിരുന്നു ശനിയാഴ്ച രാവിലെ റോബിന്‍ സിങ്. പരിശോധനയില്‍ ലോക്ക്ഡൗണില്‍ യാത്ര ചെയ്യുന്നതിനുള്ള ഇ പാസ് ഉള്‍പ്പെടെയുള്ള ഒന്നും അദ്ദേഹത്തിന്റെ പക്കലില്ലെന്ന് ബോധ്യമായി. മാത്രമല്ല, യാത്ര ചെയ്യാന്‍ തക്ക അടിയന്തര സാഹചര്യം റോബിന്‍ സിങ്ങിന് ഉണ്ടായില്ലെന്നും പൊലീസ് പറയുന്നു. 

സ്വന്തം വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്ററില്‍ അധികം റോബിന്‍ സിങ് സഞ്ചരിച്ചിരുന്നതായും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കോവിഡ് ശക്തമായതോടെ ജൂണ്‍ 19 വരെ ചെന്നൈയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക്ഡൗണില്‍ അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ രണ്ട് കിലോമീറ്ററില്‍ കൂടുതല്‍ ആരും യാത്ര ചെയ്യരുത് എന്ന് ചെന്നൈ പൊലീസ് കമ്മിഷണര്‍ എ കെ വിശ്വനാഥന്‍ നിര്‍ദേശിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'