കായികം

പാക് ആരാധകര്‍ ഞങ്ങളുടെ മേല്‍ അസഭ്യം ചൊരിഞ്ഞു, കേട്ടിരിക്കുകയല്ലാതെ വേറെ വഴിയുണ്ടായില്ല; ലോകകപ്പിനിടയിലെ സംഭവം വെളിപ്പെടുത്തി വിജയ് ശങ്കര്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ലോകകപ്പിലെ പാകിസ്ഥാന് എതിരായ പോരിന്റെ തലേന്ന് പാക് ആരാധകരില്‍ നിന്ന് അധിക്ഷേപം നേരിട്ടിട്ടും ഒന്നും ചെയ്യാനായില്ലെന്ന് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍. ജൂണ്‍ 16ന് മാഞ്ചസ്റ്ററില്‍ നടന്ന ഇന്ത്യ-പാക് പോരിന് തലേ ദിവസമാണ് സംഭവം. 

കളിയുടെ തലേദിവസം ഞാന്‍ ടീമിലുണ്ടെന്ന് അവര്‍ എന്നോട് പറഞ്ഞു. ഒരുങ്ങിയിരീക്കൂ, നീ കളിക്കുമെന്ന് പറഞ്ഞു. ഈ സമയം സമ്മര്‍ദവും എന്നെ പിടികൂടിയിരുന്നു. തലേന്ന് ഞങ്ങള്‍ കോഫി കുടിക്കാനായി പുറത്തേക്ക് പോയി. ഈ സമയം പാക് ആരാധകര്‍ വന്ന് അധിക്ഷേപിച്ച് സംസാരിച്ചു. വിജയ് പറഞ്ഞു. 

ഇന്ത്യ-പാക് മത്സരം എന്നാല്‍ എന്ത് എന്നതില്‍ എന്റെ ആദ്യ അനുഭവം അതായിരുന്നു. അവര്‍ക്കെതിരെ ഞങ്ങള്‍ക്ക് ഒന്നും പറയാനായില്ല. ഞങ്ങളെ അധിക്ഷേപിച്ച് അത് റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. അതിനാല്‍ ഞങ്ങള്‍ക്ക് പ്രതികരിക്കാന്‍ സാധിച്ചില്ല. അവിടെ ഇരുന്ന് അതെല്ലാം കാണുക എന്നതേ ചെയ്യാനായുള്ളെന്നും വിജയ് ശങ്കര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി