കായികം

സച്ചിനെ ഡക്കാക്കിയതാണ് കരിയറിലെ ടേണിങ് പോയിന്റ്, അതിന്റെ ക്രഡിറ്റ് മുഹമ്മദ് കൈഫിന്: ഭുവനേശ്വര്‍ കുമാര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കറെ പൂജ്യത്തിന് പുറത്താക്കിയതാണ് തന്റെ കരിയറിലെ നിര്‍ണായക മാറ്റത്തിന് കാരണമായതെന്ന് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. രഞ്ജി ട്രോഫിയില്‍ പത്തൊന്‍പത് വയസ് പ്രായമുള്ളപ്പോഴാണ് ഭുവി സച്ചിനെ ഡക്കാക്കിയത്. 

2008-09 സീസണിലെ രഞ്ജി ട്രോഫി ഫൈനലില്‍ ഉത്തര്‍പ്രദേശിനും മുംബൈക്കും എതിരായ മത്സരത്തിലാണ് സച്ചിന്റെ വിക്കറ്റ് വീഴ്ത്തി ഭുവി വരവറിയിച്ചത്. അതിന് മുന്‍പത്തെ സീസണില്‍ 30-35 വിക്കറ്റ് ഞാന്‍ വീഴ്ത്തി. എന്നാല്‍ സച്ചിന്റെ വിക്കറ്റ് വീഴ്ത്തിയത് ഹൈലൈറ്റായി മാറി. ഏതാണ് ഈ പയ്യന്‍? എന്താണ് അവന്‍ ചെയ്തത് എന്നീ ചോദ്യങ്ങള്‍ ഉയരാന്‍ തുടങ്ങി, ഭുവി പറഞ്ഞു. 

സച്ചിന്റെ വിക്കറ്റ് വീഴ്ത്തിയതോടെ എന്റെ കണക്കുകള്‍ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. മികവ് കാണിച്ചിട്ടുള്ളത് കൊണ്ട് എനിക്ക് ഇനിയും മികവ് കാണിക്കാനാവും എന്ന വിശ്വാസം വന്നു. അന്ന് സച്ചിന്റെ വിക്കറ്റ് വീഴ്ത്തിയതിന്റെ ക്രഡിറ്റ് തനിക്ക് മാത്രമല്ലെന്നും ഭുവി പറഞ്ഞു. 

ഷോര്‍ട്ട് ലെഗിനും മിഡ് വിക്കറ്റിനും ഇടയില്‍ ക്യാച്ചെടുത്താണ് സച്ചിന്‍ പുറത്തായത്. അവിടെ ക്രഡിറ്റ് അര്‍ഹിക്കുന്നത് എന്റെ നായകനായിരുന്ന കൈഫാണെന്നും ഭുവി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?