കായികം

എക്കാലത്തേയും മികച്ച ക്യാച്ച്? വാഗ്നറെ മടക്കി രവീന്ദ്ര ജഡേജയുടെ തകര്‍പ്പന്‍ ഫീല്‍ഡിങ് 

സമകാലിക മലയാളം ഡെസ്ക്

വാലറ്റത്തെ പുറത്താക്കാന്‍ ലോകോത്തര ബൗളിങ് നിരക്കായില്ലെങ്കിലും ഈ ഫീല്‍ഡര്‍ക്ക് സാധിക്കും. ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ കിവീസിന്റെ ഒന്നാം ഇന്നിങ്‌സില്‍ ക്രിക്കറ്റ് ലോകത്തിന് അത് വ്യക്തമായി. 9ാം വിക്കറ്റില്‍ വാഗ്നറും, ജാമിസണും തീര്‍ത്ത കൂട്ടുകെട്ട് പൊളിച്ചത് രവീന്ദ്ര ജഡേജയുടെ തകര്‍പ്പന്‍ ഫീല്‍ഡിങ് മികവാണ്. 

ഇന്ത്യയെ അലോസരപ്പെടുത്തിയാണ് ജാമിസണ്‍-വാഗ്നര്‍ കൂട്ടുകെട്ട് ക്രീസില്‍ തുടര്‍ന്നത്. ബൂമ്രയുടേയും, ഷമിയുടേയും ഡെലിവറികള്‍ അതിജീവിച്ച് കിവീസ് പേസര്‍മാര്‍ ബാറ്റിങ്ങില്‍ മികവ് കാട്ടി ഇന്ത്യയുടെ ലീഡ് മറികടക്കാന്‍ ഉറച്ച് നിന്നു. എന്നാല്‍ രവീന്ദ്ര ജഡേജയുടെ ഫീല്‍ഡിങ് മികവ് അവര്‍ക്ക് വിനയായി. 

കിവീസ് ഇന്നിങ്‌സിലെ 72ാം ഓവറിലെ അവസാന പന്തിലാണ് വാഗ്നറെ പുറത്താക്കി രവീന്ദ്ര ജഡേജയുടെ തകര്‍പ്പന്‍ ക്യാച്ച് വന്നത്. സ്‌ക്വയര്‍ ലെഗിലേക്ക് വന്ന വാഗ്നറുടെ ഷോട്ട് ഉയര്‍ന്ന് ചാടി ഇടത് കൈകൊണ്ട് ജഡേജ കൈക്കലാക്കി. ജഡേജയുടെ ഒറ്റക്കയ്യിലെ റിവേഴ്‌സ് കപ്പ് കണ്ട് വാഗ്നറും അന്തം വിട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി