കായികം

തുടരെ പറത്തിയത് 5 സിക്‌സ്, നെറ്റ്‌സിലെ പരിശീലനം ആഘോഷമാക്കി ധോനി 

സമകാലിക മലയാളം ഡെസ്ക്

പിഎല്ലിനായി ചെന്നൈയിലേക്ക് എത്തിയപ്പോള്‍, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നെറ്റ്‌സിലേക്ക് എത്തിയപ്പോള്‍, ഇപ്പോഴിതാ സൂപ്പര്‍ കിങ്‌സിന്റെ നെറ്റ്‌സില്‍ തീ പാറും ഷോട്ടുകളുമായി നിറയുമ്പോള്‍...ഐപിഎല്‍ തുടങ്ങുന്നതിന് മുന്‍പേ തന്നെ വാര്‍ത്തകളില്‍ നിറയുകയാണ് ആരാധകരുടെ തല. 

നെറ്റ്‌സിലെ പരിശീലനത്തില്‍ തുടരെ 5 സിക്‌സ് പറത്തിയാണ് ധോനി ആരാധകരെ ത്രില്ലടിപ്പിക്കുന്നത്. നെറ്റ്‌സില്‍ ധോനിയുടെ തീപാറും ഷോട്ടുകള്‍ വരുമ്പോള്‍ റെയ്‌ന ഉള്‍പ്പെടെയുള്ള ചെന്നൈ താരങ്ങളെ ധോനിക്ക് സമീപം കാണാം. 

ദി സൂപ്പര്‍ കിങ് ഷോ എന്ന് പറഞ്ഞ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ആണ് വീഡിയോ പങ്കുവെക്കുന്നത്. 2019 ലോകകപ്പ് സെമി ഫൈനലിന് ശേഷം ധോനിയുടെ ബാറ്റിങ് ആരാധകരിലേക്ക് എത്തിയിട്ടില്ല. ട്വന്റി20 ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിക്കുക ലക്ഷ്യമിട്ട് മിന്നും പ്രകടനം ധോനിയില്‍ നിന്ന് വരുമെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ പ്രതീക്ഷ അതിന്റെ സൂചനകള്‍ നെറ്റ്‌സില്‍ ധോനി നല്‍കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്