കായികം

കലാശപ്പോരിലും ടോസ് നഷ്ടപ്പെട്ട് ഹര്‍മന്‍; ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു, മാറ്റങ്ങളില്ലാതെ ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: വനിതാ ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്ക് ടോസ്. ടോസ് നേടിയ ആതിഥേയര്‍ ബാറ്റിങ് തെരഞ്ഞെടുത്തു. ഇതോടെ ടൂര്‍ണമെന്റില്‍ ഒരുവട്ടം പോലും ടോസ് ഭാഗ്യം ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ തേടി എത്തിയില്ല എന്ന പ്രത്യേകതയുമുണ്ട്.

രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷമാണ് മെല്‍ബണിലേക്ക് മത്സരം വരുന്നത്. മെല്‍ബണിലെ ഫ്‌ലാറ്റ് പിച്ചില്‍ നിന്നുള്ള ആനുകൂല്യമെല്ലാം എടുക്കുകയാണ് ആദ്യം ബാറ്റ് ചെയ്യുന്നതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ഓസീസ് ക്യാപ്റ്റന്‍ മെഗ് ലാന്നിങ് പറഞ്ഞു.

ഓസ്‌ട്രേലിയയെ പിടിച്ചു നിര്‍ത്താന്‍ ബൗളര്‍മാര്‍ക്കും, ചെയ്‌സ് ചെയ്ത് കളി പിടിക്കാന്‍ ബാറ്റ്‌സ്മാന്മാര്‍ക്കും കഴിയുമെന്നാണ് വിശ്വാസമെന്ന് ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞു. എട്ട് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ കളിക്കുന്നത്. ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് വട്ടം ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ചെയ്‌സ് ചെയ്യാന്‍ അവസരം ലഭിച്ചത് ശ്രീലങ്കക്കെതിരായ മത്സരത്തിലാണ്. അന്ന് ഷഫാലി വര്‍മയുടെ ഇന്നിങ്‌സിന്റെ ബലത്തില്‍ ഇന്ത്യ വലിയ അപകടങ്ങളില്ലാതെ ജയം തൊട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

ആഡംബരമില്ലാതെ ലളിത വിവാഹം, മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ