കായികം

തിങ്കളാഴ്ച പരിഹസിച്ചു, ബുധനാഴ്ച വൈറസ് ബാധയെന്ന് സ്ഥിരീകരണം; എന്‍ബിഎ താരത്തിനെതിരെ വിമര്‍ശനം ശക്തം

സമകാലിക മലയാളം ഡെസ്ക്

കൊറോണ വൈറസ് ഭീതിയെ പരിഹസിച്ചായിരുന്നു എന്‍ബിഎ താരമായ റുഡി ഗോബര്‍ട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചത്. പക്ഷേ ആ തമാശയും ചിരിയുമൊന്നും അധികം മണിക്കൂറുകള്‍ നീണ്ടുനിന്നില്ല. തിങ്കളാഴ്ച കൊറോണ വൈറസ് ഭീതിയെ പരിഹസിച്ച ഉതാ ജാസ് താരത്തിന് ബുധനാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചു.

ഇതോടെ എന്‍ബിഎ സീസണും അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. തിങ്കളാഴ്ച പ്രസ് കോണ്‍ഫറന്‍സിന് ശേഷം റുഡിക്ക് മുന്‍പില്‍ വെച്ചിരുന്ന മൈക്കിലും മൈക്രോഫോണിലുമെല്ലാം റുഡി പരിഹാസ രൂപേണ തൊടുകയായിരുന്നു.  കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ മൈക്കിലും മൈക്രോഫോണിലുമെല്ലാം റുഡി ഇങ്ങനെ സ്പര്‍ശിച്ചത് മറ്റുള്ളവരിലേക്ക് വൈറസ് ബാധ പടരാനുള്ള സാഹചര്യം സൃഷ്ടിച്ചുവെന്ന് വിമര്‍ശനം ഉയരുന്നു.

ഉതാ ജാസും, ഒക്ലഹോമ സിറ്റിയും തമ്മിലുള്ള മത്സരം ബുധനാഴ്ച നടക്കാനിരിക്കെ മിനിറ്റുകള്‍ മുന്‍പാണ് മത്സരം ഉപേക്ഷിച്ചത്. ഇരു ടീമിലേയും കളിക്കാരെ ഏകാന്തവാസത്തിലാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്