കായികം

കൊറോണ വൈറസ്; സര്‍ക്കാരിന്റെ പ്രതിരോധ നടപടികള്‍ ചോദ്യം ചെയ്ത് ഫിഞ്ചും വാര്‍ണറും

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: കൊറോണ വൈറസ് ബാധ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഓസ്‌ട്രേലിയന്‍ ഭരണകൂടം സ്വീകരിച്ച നടപടിയില്‍ അതൃപ്തി അറിയിച്ച് ഓസീസ് ക്രിക്കറ്റ് താരങ്ങള്‍. ഓസ്‌ട്രേലിയയിലേക്കെത്തുന്ന വിദേശികള്‍ 14 ദിവസം സെല്‍ഫ് ഐസൊലേഷനില്‍ കഴിയണം എന്ന സര്‍ക്കാരിന്റെ നിര്‍ദേശത്തെയാണ് കളിക്കാര്‍ ചോദ്യം ചെയ്യുന്നത്.

ഞായറാഴ്ച അര്‍ധ രാത്രി മുതല്‍ ഓസ്‌ട്രേലിയയിലേക്ക് മറ്റ് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ 14 ദിവസം സെല്‍ഫ് ഐസൊലേഷന് വിധേയമാവണം എന്നാണ് ഓസീസ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പറഞ്ഞത്. ഇവര്‍ പുറത്തേക്ക് കടക്കുന്നില്ലെന്ന് എങ്ങനെ ഉറപ്പാക്കും എന്ന് ഓസീസ് ഏകദിന നായകന്‍ ആരോണ്‍ ഫിഞ്ചും, ഡേവിഡ് വാര്‍ണറും ചോദിക്കുന്നു.

വിമാനത്താവളത്തില്‍ നിന്ന് താമസ സ്ഥലത്തേക്കെത്താന്‍ യൂബര്‍, ടാക്‌സി, ട്രെയ്ന്‍ എന്നിവയിലൂടെ ഇവര്‍ യാത്ര ചെയ്യുമ്പോഴോ? വാര്‍ണര്‍ ചോദിക്കുന്നു. അടുത്ത ഒരു മാസത്തേക്ക് ഓസ്‌ട്രേലിയന്‍ തീരത്തേക്ക് കപ്പല്‍ അടുക്കുന്നതിനുള്‍പ്പെടെ ഓസ്‌ട്രേലിയ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ