കായികം

ധോനിക്കും സഞ്ജുവിനും മുന്‍പില്‍ കൊറോണ വില്ലനാവുന്നു; ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാവും

സമകാലിക മലയാളം ഡെസ്ക്

കൊറോണ വൈറസ് രാജ്യത്ത് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഐപിഎല്‍ സീസണ്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ ഏറ്റവും കൂടുതല്‍ തിരിച്ചടിയാവുന്നത് ധോനിക്ക്. ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ഇടംപിടിക്കാന്‍ ധോനിക്ക് മുന്‍പിലുള്ള അവസാന വഴിയാണ് ഐപിഎല്‍.

ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കാന്‍ ധോനി കളിച്ചു തന്നെ തെളിയിക്കണമെന്ന മുന്‍ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദിന്റെ നിലപാട് തന്നെയാണ്് പുതിയ ചീഫ് സെലക്ടര്‍ സുനില്‍ ജോഷിയും സ്വീകരിച്ചത്. ഐപിഎല്ലാണ് ധോനിക്ക് മുന്‍പിലുള്ള ഏക വഴിയെന്ന് ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയും പറഞ്ഞിരുന്നു.

കെ എല്‍ രാഹുല്‍ വിക്കറ്റിന് മുന്‍പിലും പിന്നിലും മികവ് കാണിച്ച് ടീമിന് ബാലന്‍സ് നല്‍കി തന്റെ സ്ഥാനം ഉറപ്പിക്കുന്നു. പന്തും, സഞ്ജുവുമാണ് പിന്നെ ധോനിക്ക് മുന്‍പിലുള്ള ഭീഷണി. എല്ലാത്തിനും ഉത്തരം ഐപിഎല്ലിലെ ഇവരുടെ കളികള്‍ നല്‍കുമെന്നിരിക്കെയാണ് കൊറോണ കണക്കു കൂട്ടലുകള്‍ തെറ്റിച്ച് എത്തിയത്.

രാഹുലിനെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ലോകകപ്പില്‍ പരിഗണിക്കാനുള്ള സാധ്യത രവി ശാസ്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഐപിഎല്‍ നടക്കാതെ വന്നാല്‍ രാഹുലിനെ പ്രധാന വിക്കറ്റ് കീപ്പറായും, പന്തിനെ റിസര്‍വ് ആയും ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത.

ന്യൂസിലാന്‍ഡിനെതിരായ ട്വന്റി20 പരമ്പരയില്‍ സഞ്ജുവിന് തുടരെ രണ്ട് വട്ടം അവസരം ലഭിച്ചിരുന്നെങ്കിലും അവസരത്തിനൊത്ത് ഉയരാനായില്ല. ഐപിഎല്ലായിരുന്നു സഞ്ജുവിന് മുന്‍പിലുള്ള ഏക പ്രതീക്ഷയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു