കായികം

വയസ് നാല്‍പ്പത്, ഇനിയും 10 സെഞ്ചുറി കൂടി അടിക്കുമെന്ന് മുന്നറിയിപ്പ്; ആരാധകരെ ത്രില്ലടിപ്പിച്ച് യൂണിവേഴ്‌സല്‍ ബോസ്

സമകാലിക മലയാളം ഡെസ്ക്

ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരം. പ്രായം ഇപ്പോള്‍ 40. പക്ഷേ ഇവിടം കൊണ്ടൊന്നും നിര്‍ത്തില്ലെന്ന് പറയുകയാണ് യൂണിവേഴ്‌സല്‍ ബോസ്. ഇനി പത്തെണ്ണം കൂടി വരും എന്നാണ് മുന്നറിയിപ്പ്.

ട്വന്റി20യില്‍ 22 സെഞ്ചുറികളാണ് ഇപ്പോള്‍ ക്രിസ് ഗെയ്‌ലിന്റെ പേരിലുള്ളത്. അര്‍ധ സെഞ്ചുറികള്‍ 28. ട്വന്റി20യില്‍ ഗെയ്ല്‍ അടിച്ചു കൂട്ടിയത് 13,296 റണ്‍സും. ഐപിഎല്ലില്‍ നിന്നുള്‍പ്പെടെ ഗെയ്ല്‍ വാരിക്കൂട്ടിയ റണ്‍സിന്റെ കണക്കാണ് ഇത്.

രാജ്യാന്തര ട്വന്റി20യില്‍ ഗെയ്‌ലിന്റെ പേരിലുള്ളത് രണ്ട് സെഞ്ചുറികള്‍. വെസ്റ്റ് ഇന്‍ഡീസ് രണ്ട് വട്ടം ട്വന്റി20 കിരീടം തൊട്ടപ്പോഴും ഗെയ്ല്‍ ടീമിലുണ്ടായിരുന്നു. ഇപ്പോള്‍ വിന്‍ഡിസ് ടീമില്‍ അവസരം ലഭിക്കുന്നില്ലെങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളിലായി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത് തകര്‍ത്ത് കളിച്ച് ആരാധകരെ ത്രില്ലടിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഗെയ്ല്‍. അതിനൊപ്പം 10 സെഞ്ചുറി കൂടി ഇനിയും വരാനുണ്ടെന്ന് ഗെയ്ല്‍ പറയുമ്പോള്‍ കളി അവസാനിപ്പിക്കാല്‍ നാല്‍പതാം വയസിലും ഗെയ്ല്‍ തയ്യാറല്ലെന്ന് വ്യക്തം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

അതിതീവ്ര മഴ, കാറ്റ്: ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത