കായികം

ബംഗ്ലാദേശിന്റെ വാഗ്ദാനം നിഷേധിച്ച് സഞ്ജയ് ബംഗാര്‍; ബാറ്റിങ് പരിശീലകനാവില്ല

സമകാലിക മലയാളം ഡെസ്ക്

ധാക്ക: ഇന്ത്യന്‍ മുന്‍ താരവും ബാറ്റിങ് പരിശീലകനുമായ സഞ്ജയ് ബംഗാര്‍ ബംഗ്ലാദേശ് ടീമിനെ പരിശീലിപ്പിക്കാന്‍ എത്തില്ല. ബംഗ്ലാദേശ് ടെസ്റ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനാവാനുള്ള ക്ഷണം ബംഗാര്‍ നിഷേധിച്ചു. 

എട്ടാഴ്ച മുന്‍പാണ് സഞ്ജയ് ബംഗാറിന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ക്ഷണം വരുന്നത്. എന്നാല്‍ അതിന് മുന്‍പ് തന്നെ ബംഗാര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സുമായി രണ്ട് വര്‍ഷത്തെ കമന്ററി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. 

വ്യക്തിപരമായ കാരണങ്ങളാവും, മറ്റ് പ്രൊഫഷണല്‍ ചുമതലകള്‍ ഉള്ളതിനാലുമാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ക്ഷണം നിരസിച്ചതെന്ന് ബംഗാര്‍ പറഞ്ഞു. 2014 മുതല്‍ ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് പരിശീലകനായിരുന്ന ബംഗാറിനെ 2019 ലോകകപ്പ് സെമി ഫൈനലിന് പിന്നാലെയാണ് പുറത്താക്കിയത്. 

ധോനിയെ ഏഴാമനായി ബാറ്റിങ്ങിന് ഇറക്കിയ തീരുമാനം വിവാദമായിരുന്നു. വിക്രം റാത്തോഡിനെയാണ് ബംഗാറിന് പകരം ഇന്ത്യ ബാറ്റിങ് പരിശീലകനായി നിയമിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി