കായികം

ഇനിയും പടര്‍ന്ന് പിടിക്കുന്നത് തടയണം, പുറത്തിറങ്ങാതിരിക്കൂ; അഭ്യര്‍ഥനയുമായി കോഹ്‌ലിയും അനുഷ്‌കയും

സമകാലിക മലയാളം ഡെസ്ക്

കൊവിഡ് 19ന്റെ വ്യാപനം തടയാന്‍ ഒരുമിച്ച് നില്‍ക്കാന്‍ ആവശ്യപ്പെട്ട് അനുഷ്‌ക ശര്‍മയും വിരാട് കോഹ്‌ലിയും. വീടുകളില്‍ നിന്ന് പുറത്തിറങ്ങാതെ കൊറോണ വൈറസ് പടരുന്നത് തടയണമെന്നാണ് ബോധവത്കരണ വീഡിയോയിലൂടെ ഇരുവരും പറയുന്നത്. 

പ്രതിസന്ധി നിറഞ്ഞ ഘട്ടമാണ് നമുക്ക് ഏവര്‍ക്കും. സെല്‍ഫ് ഐസൊലേഷന് വിധേയമായി മാത്രമേ ഈ സമയം നമുക്ക് അതിജീവിക്കാന്‍ സാധിക്കുകയുള്ളു. എല്ലാവരും വീടുകളില്‍ തന്നെ തങ്ങുക, മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുക, കോഹ്‌ലിയും അനുഷ്‌കയും പറയുന്നു. 

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെ അദ്ദേഹം മുന്‍പോട്ടുവെച്ച നിര്‍ദേശങ്ങള്‍ പിന്തുടരാന്‍ ആവശ്യപ്പെട്ട് കോഹ്‌ലി രംഗത്തെത്തിയിരുന്നു. കൊറോണ വൈറസ് പടരുമ്പോള്‍ സ്വന്തം ജീവന്‍ പോലും അപകടത്തില്‍വെച്ച് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സംഘങ്ങളേയും കോഹ് ലി അഭിനന്ദിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു