കായികം

ഒറ്റക്കെട്ടായി നിന്ന് കോവിഡിനെ തോല്‍പ്പിക്കാം; ഇന്ത്യക്കാരെ ബോധവത്കരിക്കാന്‍ ഹിന്ദി പഠിച്ച് പീറ്റേഴ്‌സന്‍ 

സമകാലിക മലയാളം ഡെസ്ക്

ന്ത്യക്കാരുടെ പ്രിയപ്പെട്ട താരമാണ് കെവിന്‍ പീറ്റേഴ്‌സന്‍. കൊറോണ വൈറസ് ഭീതിയില്‍ ഇന്ത്യ നില്‍ക്കുമ്പോള്‍ ആ സ്‌നേഹം തിരികെ നല്‍കി പീറ്റേഴ്‌സന്‍ ഇന്ത്യന്‍ ആരാധകരുടെ അടുത്തേക്ക് എത്തുന്നു. 

കോവിഡ് 19ന്റെ ബോധവത്കരണത്തിനും, ആളുകള്‍ക്ക് ധൈര്യം നല്‍കുന്നതിനുമായി ഹിന്ദിയില്‍ ട്വീറ്റ് ചെയ്താണ് പീറ്റേഴ്‌സണിന്റെ വരവ്. ഇന്ത്യന്‍ അണ്ടര്‍ 19 ടീം അംഗമായ ശ്രീവത്സ് ഗോസ്വാമിയാണ് ഇവിടെ പീറ്റേഴ്‌സണിന്റെ ഹിന്ദി ടീച്ചറാവുന്നത്. 

നമസ്‌തേ ഇന്ത്യ, കൊറോണയെ തോല്‍പ്പിക്കാന്‍ നമ്മളെല്ലാവരും ഒരുമിച്ച് നില്‍ക്കണം. സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് നമ്മള്‍ വീടുകളില്‍ തന്നെ കഴിയണം. കരുതലോടെയിരിക്കേണ്ട സമയമാണ് ഇത്. എല്ലാവരോടും സ്‌നേഹം. പീറ്റേഴ്‌സന്‍ ട്വിറ്ററില്‍ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്