കായികം

കൊറോണ കാലത്ത് 'നോ സെല്‍ഫി'; ആരാധികയെ നിരാശപ്പെടുത്തി കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

രാധകരുടെ സെല്‍ഫി, ഓട്ടോഗ്രാഫ് അപേക്ഷകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കോഹ് ലി അത് അവഗണിക്കുക വിരളമാണ്. ആരാധകരെ സന്തോഷിപ്പിക്കുന്ന കാര്യത്തില്‍ മുന്‍പന്തിയിലാണ് കോഹ് ലി. പക്ഷേ ഈ കൊറോണ കാലത്ത് കോഹ്‌ലിയും ആ പതിവ് നിര്‍ത്തി. 

വിമാനത്താവളത്തില്‍ വെച്ച് സെല്‍ഫി അഭ്യര്‍ഥനയുമായി എത്തിയ യുവതിയെ അവഗണിച്ച് നടന്നകന്ന് പോവുന്ന കോഹ് ലിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഏത് വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം എന്ന് വ്യക്തമല്ല. 

സൗത്ത് ആഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇന്ത്യന്‍ ടീം ലഖ്‌നൗവിലെത്തിയിരുന്നു. ഈ സമയമുള്ള വീഡിയോ ആവാം ഇതെന്നാണ് സൂചന.  ആരാധകരുമായി സെല്‍ഫി എടുക്കരുതെന്നും, ഓട്ടോഗ്രാഫ് നല്‍കരുതെന്നും അടക്കമുള്ള നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ ടീമിന് ബിസിസിഐ നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍