കായികം

ലോകം കോവിഡ് 19ല്‍ വലയുമ്പോള്‍ ഇവിടൊരാള്‍ നന്ദി പറയുന്നു; കൂടുതല്‍ സമയം നല്‍കിയെന്ന് ദീപക് ചഹര്‍ 

സമകാലിക മലയാളം ഡെസ്ക്

കോവിഡ് 19 ലോകത്തെ ഭീതിയിലാഴ്ത്തി പടരുമ്പോള്‍, അത് തനിക്ക് അനുഗ്രഹമായെന്നാണ് ഇന്ത്യന്‍ താരം ദീപക് ചഹര്‍ പറയുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ലഭിച്ച ഇടവേള പരിക്കില്‍ നിന്ന് തിരിച്ചു വരാന്‍ തനിക്ക് കൂടുതല്‍ സമയം നല്‍കിയെന്നാണ് താരം പറയുന്നത്. 

വ്യക്തിപരമായി പറഞ്ഞാല്‍ കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ ഇപ്പോള്‍ ലഭിച്ച ഇടവേള എന്ന് സഹായിച്ചു. ഐപിഎല്‍ നിശ്ചയിച്ച സമയത്ത് തന്നെ ആരംഭിച്ചിരുന്നെങ്കില്‍ എനിക്ക് ഏതാനും മത്സരങ്ങള്‍ നഷ്ടപ്പെട്ടേനെ, ദീപക് ചഹര്‍ പറഞ്ഞു. 

നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് ദീപക് ചഹര്‍ റീഹാബിലിറ്റേഷന്‍ നടത്തുന്നത്. കോവിഡ് 19ന്റെ സാഹചര്യത്തില്‍ എന്‍സിഎ അടച്ചു. എന്നാല്‍ വീട്ടില്‍ തന്നെ തിരിച്ചു വരവിനുള്ള പരിശീലനം നടത്തുകയാണ് താരം. 

10 ട്വന്റി20യില്‍ നിന്ന് 17 വിക്കറ്റാണ് ദീപക് ചഹര്‍ വീഴ്ത്തിയത്. നിര്‍ണായക ഘട്ടങ്ങളില്‍ മികവ് കാണിക്കാന്‍ സാധിക്കുന്നതാണ് ദീപക് ചഹറിലേക്ക് സെലക്ടര്‍മാരുടെ ശ്രദ്ധ എത്തിക്കുന്നത്. ട്വന്റി20 ലോകകപ്പില്‍ ദീപക് സ്ഥാനം ഉറപ്പിക്കുമെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു