കായികം

വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം; ഇന്ത്യന്‍ മുന്‍ ബാറ്റ്‌സ്മാന് സസ്‌പെന്‍ഷന്‍ 

സമകാലിക മലയാളം ഡെസ്ക്

ബറോഡ: വനിതാ ക്രിക്കറ്റ് താരങ്ങളോട് ലൈംഗീകാതിക്രമം നടത്തിയെന്ന പരാതിയില്‍ ബറോഡ കോച്ച് അതുല്‍ ബദാദെയെ സസ്‌പെന്‍ഡ് ചെയ്തു. ബറോഡ വനിതാ ക്രിക്കറ്റ് താരങ്ങളോട് ഹിമാചല്‍പ്രദേശില്‍ നടന്ന ടൂര്‍ണമെന്റിനിടയില്‍ ബദാദെ മോശമായി പെരുമാറിയെന്നാണ് പരാതി. 

കഴിഞ്ഞ വര്‍ഷമാണ് ബദാദെ ബറോഡ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്. തങ്ങള്‍ക്ക് നേരെ ലൈംഗികാതിക്രമം കാട്ടുകയും, പരസ്യമായി അപഹസിക്കുകയും ചെയ്‌തെന്നാണ് പരാതി. 

പരാതി ലഭിച്ച ഉടനെ ബദാദെക്കെതിരെ നടപടി സ്വീകരിച്ചതായും, സംഭവത്തില്‍ അന്വേഷണത്തിനായി ഒരു ഏകാംഗ കമ്മിഷനെ നിയോഗിച്ചതായും ബിസിസിഐ സെക്രട്ടറി അജിത് ലെലെ പറഞ്ഞു. ഇന്ത്യക്കായി 13 ഏകദിനങ്ങള്‍ കളിച്ച താരമാണ് ബദാദെ. ഇടംകയ്യന്‍ ബാറ്റ്‌സ്മാനായ ബദാദെ 64 രഞ്ജി ട്രോഫി മത്സരങ്ങളും കളിച്ചിട്ടുണ്ട്. ബറോഡയുടെ പുരുഷ ടീമിന്റെ പരിശീലകനായും ബദാദെ പ്രവര്‍ത്തിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ