കായികം

രാഹുലിനെ ഓപ്പണറാക്കരുത്‌, ഹര്‍ദിക്കാവണം ഓള്‍റൗണ്ടര്‍; ജഡേജയെ കുത്തി മഞ്‌ജരേക്കറുടെ പ്രവചനം

സമകാലിക മലയാളം ഡെസ്ക്


മുംബൈ: ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ ബാറ്റിങ്‌ പൊസിഷനുകള്‍ എങ്ങനെയാവണം എന്നതില്‍ പ്രതികരണമായി ഇന്ത്യന്‍ മുന്‍ താരവും കമന്റേറ്ററുമായ സഞ്‌ജയ്‌ മഞ്‌ജരേക്കര്‍. കെ എല്‍ രാഹുലിനെ ഓപ്പണറാക്കരുത്‌ എന്നാണ്‌ മഞ്‌ജരേക്കര്‍ പറയുന്നത്‌. ടീമിലെ ഓള്‍ റൗണ്ടറായി ഹര്‍ദിക്‌ പാണ്ഡ്യയെ തെരഞ്ഞെടുത്ത്‌ രവീന്ദ്ര ജഡേജയെ മഞ്‌ജരേക്കര്‍ വീണ്ടുമൊന്ന്‌ കുത്തി.

നാലാം സ്ഥാനത്ത്‌ ശ്രേയസ്‌. അഞ്ചാമത്‌ ബാറ്റ്‌ ചെയ്യാന്‍ ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ ഏറ്റവും അനുയോജ്യന്‍ കെ എല്‍ രാഹുലാണ്‌. രാഹുലിനെ ഓപ്പണറായി സ്ഥാനം കയറ്റം നല്‍കിയാല്‍ പിന്നെ മധ്യനിരയില്‍ യുവരാജിനേയോ, സുരേഷ്‌ റെയ്‌നയേയോ പോലുള്ള താരങ്ങളെ കണ്ടെത്തേണ്ടതുണ്ട്‌, മഞ്‌ജരേക്കര്‍ പറഞ്ഞു.
 

ട്വിറ്ററില്‍ ആരാധകരുടെ ചോദ്യത്തിന്‌ മറുപടി നല്‍കുകയായിരുന്നു മഞ്‌ജരേക്കര്‍. നേരത്തെ, ബിസിസിഐയുടെ കമന്ററി പാനലില്‍ നിന്ന്‌ പുറത്താക്കിയിരുന്നു. ലോകകപ്പ്‌ ടീമിലെ താരങ്ങളെ നിശ്ചയിച്ച്‌ സെലക്ടറുടെ റോളാണോ മഞ്‌ജരേക്കര്‍ ഇനി ലക്ഷ്യമിടുന്നത്‌ എന്നാണ്‌ ആരാധകര്‍ കളിയായി മഞ്‌ജരേക്കറിനോട്‌ ചോദിക്കുന്നത്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല