കായികം

ആവശ്യമെങ്കില്‍ ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയം ആശുപത്രിയാക്കാന്‍ നല്‍കും, ഹൃദയം തൊട്ട്‌ ഗാംഗുലി

സമകാലിക മലയാളം ഡെസ്ക്



കൊല്‍ക്കത്ത: ആവശ്യം വരികയാണെങ്കില്‍ വിഖ്യാത ക്രിക്കറ്റ്‌ ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍ ആശുപത്രിയാക്കി മാറ്റാന്‍ നല്‍കുമെന്ന്‌ ബിസിസിഐ പ്രസിഡന്റ്‌ സൗരവ്‌ ഗാംഗുലി. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയത്തിലെ ഇന്‍ഡോര്‍ സൗകര്യങ്ങള്‍ വിട്ടുനല്‍കുമെന്നാണ്‌ ഗാംഗുലി അറിയിച്ചത്‌.

ഗ്രൗണ്ടിലെ ഇന്‍ഡോര്‍ സൗകര്യങ്ങളും, കളിക്കാരുടെ ഡോര്‍മെറ്ററിയും താത്‌കാലിക ആശുപത്രി ഉണ്ടാക്കാനായി നല്‍കും. എന്താണോ ഈ സമയം ആവശ്യപ്പെടുന്നത്‌ അതെല്ലാം ചെയ്യുമെന്ന്‌ ഗാംഗുലി പറഞ്ഞു. ഈഡന്‍ ഗാര്‍ഡന്‍ ആശുപച്രിയാക്കാന്‍ നല്‍കുമെന്ന ഗാംഗുലിയുടെ വാക്കുകള്‍ക്ക്‌ വലിയ കയ്യടിയാണ്‌ സമൂഹമാധ്യമങ്ങളിലും മറ്റും ലഭിക്കുന്നത്‌.

രാജ്യമൊട്ടാകെ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ഗാംഗുലി പിന്തുണക്കുകയും ചെയ്‌തു. കോവിഡ്‌ 19 വ്യാപിക്കുന്നത്‌ തടയാനുള്ള ഏറ്റവും നല്ല പോംവഴിയാണ്‌ ലോക്ക്‌ ഡൗണ്‍ പ്രഖ്യാപിച്ചത്‌ എന്ന്‌ ഗാംഗുലി പറഞ്ഞു.

കഴിഞ്ഞ ദിവസം ആളൊഴിഞ്ഞു കിടക്കുന്ന കൊല്‍ക്കത്ത നഗരത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചും ഗാംഗുലി എത്തിയിരുന്നു. എന്റെ നഗരത്തെ ഇങ്ങനെ കാണാന്‍ കഴിയുമെന്ന്‌ ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്ന്‌ ഗാംഗുലി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ