കായികം

സൊമാലിയയുടെ ഇതിഹാസ ഫുട്‌ബോള്‍ താരം മുഹമ്മദ്‌ ഫറ കോവിഡ്‌ ബാധിച്ച് മരിച്ചു; കൊറോണ വൈറസില്‍ ജീവന്‍ നഷ്ടമാവുന്ന ആദ്യ ആഫ്രിക്കന്‍ താരം

സമകാലിക മലയാളം ഡെസ്ക്


കോവിഡ്‌ 19 ബാധിച്ച്‌ സോമാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം മുഹമ്മദ്‌ ഫറ(59) മരിച്ചു. ലണ്ടനിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കോവിഡ്‌ 19 സ്ഥിരീകരിച്ചതോടെ കഴിഞ്ഞ ആഴ്‌ചയാണ്‌ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. കോവിഡ്‌ 19 ബാധയേറ്റ്‌ മരിക്കുന്ന ആദ്യത്തെ ആഫ്രിക്കന്‍ ഫുട്‌ബോള്‍ താരമാണ്‌ ഫറ.

സോമാലിയന്‍ സര്‍ക്കാരിന്റെ കായിക ഉപദേഷ്ടാവായ സേവനം അനുഷ്ടിച്ച്‌ വരികയായിരുന്നു മുഹമ്മദ്‌ ഫറ. കോണ്‍ഫെഡറേഷന്‍ ഓഫ്‌ ആഫ്രിക്കന്‍ ഫുട്‌ബോളും, സൊമാലി ഫുട്‌ബോള്‍ ഫെഡറേഷനും ഫറയുടെ മരണ വാര്‍ത്ത സ്ഥിരീകരിച്ചു. 1980 വരെ ബട്രൂല്‍ക്ക എഫ്‌സിക്ക്‌ വേണ്ടിയാണ്‌ ഫറ ബൂട്ടണിഞ്ഞത്‌. സഫയുടെ മരണത്തെ തുടര്‍ന്ന്‌ സൊമാലി ഫുട്‌ബോള്‍ ഫെഡറേഷന്‍ മൂന്ന്‌ ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍