കായികം

കോവിഡിനെ തുരത്താന്‍ കരുത്ത്‌ പകര്‍ന്ന്‌ സച്ചിനും; 50 ലക്ഷം രൂപ ധനസഹായം നല്‍കി മാസ്റ്റര്‍ ബ്ലാസ്റ്റര്‍

സമകാലിക മലയാളം ഡെസ്ക്


മുംബൈ: കോവിഡിനെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ 50 ലക്ഷം രൂപ ധനസഹായം നല്‍കി ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കോവിഡ്‌ 19നെ ചെറുക്കാനുള്ള നടപടികള്‍ക്ക്‌ ഇത്ര ഉയര്‍ന്ന തുക സംഭാവന ചെയ്യുന്ന ആദ്യ ഇന്ത്യന്‍ കായിക താരമാണ്‌ സച്ചിന്‍.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ 25 ലക്ഷം രൂപയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ 25 ലക്ഷം രൂപയുമാണ്‌ സച്ചിന്‍ നല്‍കുന്നത്‌. കോവിഡ്‌ 19ന്‌ പ്രതിരോധിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന മുന്നറിയിപ്പുകളെല്ലാം പാലിക്കണം എന്ന്‌ ആവശ്യപ്പെട്ടും ആരാധകരെ ബോധവത്‌കരിക്കാന്‍ ശ്രമിച്ചും സച്ചിന്‍ വന്നിരുന്നു.

ക്രിക്കറ്റ്‌ താരങ്ങളായ യൂസഫ്‌ പഠാന്‍, ഇര്‍ഫാന്‍ പഠാന്‍ നേരത്തെ വഡോദരയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്‌ നാലായിരം മാസ്‌കുകള്‍ കൈമാറിയിരുന്നു. ധോനി പുനെയിലെ ഫൗണ്ടേഷന്‌ 1 ലക്ഷം രൂപ നല്‍കി. ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ്‌ ഗാംഗുലി 50 ലക്ഷം രൂപയുടെ അരിയാണ്‌ ബംഗാളിലെ പാവപ്പെട്ടവര്‍ക്കായി വിതരണം ചെയ്യാന്‍ പോവുന്നത്‌.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്