കായികം

ക്യാപ്‌റ്റന്റെ ക്വാറന്റീൻ സ്‌പെഷ്യല്‍ ഹെയര്‍കട്ട്‌, അതും അനുഷ്‌കയുടെ വക

സമകാലിക മലയാളം ഡെസ്ക്


കോവിഡ്‌ 19ന്റെ തീവ്രത ജനങ്ങളെ ബോധിപ്പിക്കാന്‍ പല വട്ടം കോഹ്‌ ലിയും അനുഷ്‌കയും ആരാധകര്‍ക്ക്‌ മുന്നിലെത്തിയിരുന്നു. ഇപ്പോള്‍ ഇരുവരും എത്തുന്നത്‌ ആരാധകരില്‍ കൗതുകം തീര്‍ത്താണ്‌. അനുഷ്‌കയാണ്‌ ഇന്ത്യന്‍ ക്യാപ്‌റ്റന്റെ പുതിയ ഹെയര്‍ സ്റ്റൈലിസ്റ്റ്‌.

തന്റെ മുടി വെട്ടുന്ന അനുഷ്‌കയുടെ വീഡിയോ പങ്കുവെക്കുകയാണ്‌ കോഹ്‌ ലി. എന്റെ ഭാര്യ മനോഹരമാക്കിയ ഹെയര്‍കട്ട്‌ കാണുവെന്ന്‌ ആരാധകരോട്‌ കോഹ്‌ ലി വീഡിയോയില്‍ പറയുന്നു. ഇതൊക്കെയാണ്‌ ക്വാരന്റൈനില്‍ സംഭവിക്കുന്നതെന്നും കോഹ്‌ ലി പറയുന്നു.
 

നേരത്തെ, കോവിഡ്‌ 19നെ അതിജീവിച്ചെത്തുക എളുപ്പമല്ലെന്ന്‌ ആരാധകരെ കോഹ്‌ ലി വീണ്ടും ഓര്‍മിപ്പിച്ചിരുന്നു. സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പിന്തുടരാനും, വീടുകളില്‍ തന്നെ കഴിയാനും ആവശ്യപ്പെട്ട്‌ നിരവധി വട്ടം കോഹ്‌ ലിയും അനുഷ്‌കയും ആരാധകര്‍ക്ക്‌ മുന്‍പിലേക്ക്‌ എത്തിയിരുന്നു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്