കായികം

സച്ചിനോ, ദ്രാവിഡോ? ആര്‍ക്കെതിരെ പന്തെറിയുന്നതായിരുന്നു ശ്രമകരം; അമ്പരപ്പിക്കുന്ന മറുപടിയുമായി അക്തര്‍

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: ഒത്തുകളി വിവാദങ്ങള്‍ക്ക് ശേഷം സൗരവ് ഗാംഗുലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശിയപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ച താരങ്ങളായിരുന്നു ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍. ഫാബ്യുലസ് ഫോര്‍ എന്നറിയപ്പെട്ട ഈ നാല്‍വര്‍ സംഘം അക്കാലത്തെ പേസ്, സ്പിന്‍ ബൗളര്‍മാരില്‍ തീര്‍ത്ത ഭീതി മൈതാനത്ത് പലവട്ടം ക്രിക്കറ്റ് ലോകം കണ്ടിട്ടുണ്ട്. 

ഇവരുടെ സുവര്‍ണ കാലത്ത് തന്നെ വേഗം കൊണ്ട് വിറപ്പിച്ച മുഖ്യ എതിരാളികളില്‍ ഒരാള്‍ പാകിസ്ഥാന്‍ പേസര്‍ ഷൊയ്ബ് അക്തറായിരുന്നു. സച്ചിന്‍- ഷെയ്ന്‍ വോണ്‍ പോരാട്ടം പോലെ ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശം പകര്‍ന്നതായിരുന്നു സച്ചിന്‍- അക്തര്‍ നേര്‍ക്കുനേര്‍ പോരും. ഇപ്പോഴിതാ അക്കാലത്തെ ഇന്ത്യന്‍ സംഘത്തില്‍ നേരിടാന്‍ ഏറ്റവും വിഷമം പിടിച്ച ബാറ്റ്‌സ്മാന്‍ ആരാണെന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് റാവല്‍പിണ്ടി എക്‌സ്പ്രസ്. 

സാമൂഹിക മാധ്യമത്തില്‍ വന്ന ഒരു ചോദ്യത്തിനായിരുന്നു അക്തറിന്റെ മറുപടി. സച്ചിന്‍ ടെണ്ടുല്‍ക്കറാണോ രാഹുല്‍ ദ്രാവിഡാണോ ഏറ്റവും കാഠിന്യമേറിയ എതിരാളി എന്നായിരുന്നു ചോദ്യം. ബൗള്‍ ചെയ്തപ്പോള്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിപ്പിച്ച ബാറ്റ്‌സ്മാന്‍ ഇവരില്‍ ആരായിരുന്നു എന്നായിരുന്നു ചോദ്യത്തിന്റെ ധ്വനി. 

അക്തറിന്റെ മറുപടിയായിരുന്നു ശ്രദ്ധേയം. സച്ചിനേക്കാള്‍ രാഹുല്‍ ദ്രാവിഡിനെതിരെ പന്തെറിയുകയായിരുന്നു ഏറ്റവും പ്രയാസകരമായ കാര്യം എന്നായിരുന്നു മുന്‍ പാക് പേസറുടെ മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്