കായികം

ഖത്തര്‍ ലോകകപ്പിന്‌ ഇറങ്ങാതെ മെസി മതിയാക്കുമോ? മിശിഹായുടെ വിരമിക്കല്‍ പദ്ധതിയെ കുറിച്ച്‌ സാവി

സമകാലിക മലയാളം ഡെസ്ക്


എത്ര വര്‍ഷം കൂടി മെസിയെ നമുക്ക്‌ ഫുട്‌ബോള്‍ കളിക്കളത്തില്‍ കാണാം? ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടത്തിലേക്ക്‌ നയിക്കാന്‍ മെസിയുണ്ടാകുമോ? ആരാധകരെ ഏറെ ചിന്തിപ്പിക്കുന്ന ചോദ്യങ്ങളാണ്‌ ഇത്‌. എന്നാലിവിടെ ആരാധകരെ സന്തോഷിപ്പിക്കുന്ന പ്രതികരണവുമായാണ്‌ ബാഴ്‌സ മുന്‍ താരം സാവി എത്തുന്നത്‌.

ഖത്തര്‍ ലോകകപ്പില്‍ മെസി കളിക്കുമെന്ന്‌ തനിക്ക്‌ ഉറപ്പാണെന്ന്‌ സാവി പറയുന്നു. ഇനിയും ഏഴ്‌ വര്‍ഷം കൂടി ഇതേ മികവോടെ മെസിക്ക്‌ കളിക്കാനാവും. തന്റെ ഫിറ്റ്‌നസും കളി മികവും കാത്ത്‌ സൂക്ഷിക്കാന്‍ മെസിക്ക്‌ സാധിക്കുന്നു. 37 വയസോ, 39 വയസ്‌ വരേയോ മെസിക്ക്‌ കളിക്കാം. 2022 ലോകകപ്പില്‍ കളിക്കും, സാവി പറഞ്ഞു.

നെയ്‌മര്‍ ബാഴ്‌സയിലേക്ക്‌ മടങ്ങി എത്തണമെന്നാണ്‌ എന്റെ ആഗ്രഹം. ഫുട്‌ബോളിനെ പരിഗണിക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച്‌ താരങ്ങളെ എടുത്താല്‍ ടോപ്‌ 3യില്‍ നെയ്‌മറുണ്ടാവും. ടീമില്‍ മാറ്റം കൊണ്ടുവരാന്‍ നെയ്‌മര്‍ക്ക്‌ സാധിക്കും. ഞാന്‍ ബാഴ്‌സ ആരാധകനാണ്‌. മികച്ച കളിക്കാര്‍ ഇവിടെ എത്തണമെന്നാണ്‌ എന്റെ ആഗ്രഹം, സാവി പറഞ്ഞു.

ബാഴ്‌സ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക്‌ വാല്‍വെര്‍ദെ ഒഴിഞ്ഞതിന്‌ പിന്നാലെ തന്റെ പേര്‌ ഉയര്‍ന്ന്‌ കേട്ടതിനെ പറ്റിയും സാവി പറഞ്ഞു. എനിക്ക്‌ ഇനിയും പരിശീലക സ്ഥാനത്തേക്ക്‌ എത്താന്‍ കൂടുതല്‍ അനുഭവ സമ്പത്ത്‌ ആവശ്യമാണ്‌. ബാഴ്‌സലോണ സ്‌പോര്‍ട്ടിങ്‌ ഡയറക്ടറുമായി ഞാന്‍ സംസാരിച്ചു. എന്നാല്‍ ഈ സമയം എനിക്ക്‌ ആ ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ല. ബാഴ്‌സയെ പരിശീലിപ്പിക്കുക എന്റെ സ്വപ്‌നമാണ്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന

'ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്, ഇതൊരു താക്കീതാണ്'; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

ലൈംഗികാരോപണത്തില്‍ മോദിയുടെ പേര് പറഞ്ഞാല്‍ നൂറ് കോടി; ശിവകുമാറിനെതിരെ ബിജെപി നേതാവ്

ജി പി ഹിന്ദുജ ബ്രിട്ടനിലെ ഏറ്റവും സമ്പന്നന്‍, ഋഷി സുനകിന്റെ സമ്പത്തിലും വര്‍ധന