കായികം

ധോനിയല്ല, നായകനാവേണ്ടിയിരുന്നത് യുവി, വീണ്ടും വിമര്‍ശനവുമായി യുവരാജ് സിങ്ങിന്റെ പിതാവ്

സമകാലിക മലയാളം ഡെസ്ക്

മൊഹാലി: യുവരാജ് സിങ്ങ് ആയിരുന്നു ധോനിക്ക് പകരം ഇന്ത്യയുടെ നായകനാവേണ്ടിയിരുന്നതെന്ന് യുവിയുടെ പിതാവ് യോഗ് രാജ് സിങ്. യുവിയെ ധോനിയും കോഹ്‌ലിയും പിന്നില്‍ നിന്ന് കുത്തുകയായിരുന്നു എന്ന വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് യോഗ് രാജ് സിങ് വീണ്ടുമെത്തുന്നത്. 

ഗാംഗുലിക്ക് ശേഷം ഇന്ത്യയെ നയിക്കേണ്ടിയിരുന്നത് ധോനി ആയിരുന്നില്ല. യുവരാജ് സിങ്ങായിരുന്നു ക്യാപ്റ്റനാവേണ്ടത്. വിധി എല്ലാം മാറ്റിമറിച്ചു. അല്ലായിരുന്നെങ്കില്‍ യുവി ക്യാപ്റ്റനാവുമായിരുന്നു. ഗാംഗുലി വാര്‍ത്തെടുത്ത നല്ല സെറ്റായ ഇന്ത്യന്‍ ടീമിനെയാണ് അന്ന് ധോനിക്ക് ലഭിച്ചത്. നായക സ്ഥാനത്തേക്ക് ഗാംഗുലി എത്തുമ്പോള്‍ റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്തായിരുന്നു ഇന്ത്യ. യുവി, സഹീര്‍, കൈഫ്, ഹര്‍ഭജന്‍, വീരേന്ദര്‍ സെവാഗ്, ഗംഭീര്‍ എന്നിവരെ ഉള്‍പ്പെടുത്തി പുതിയ ടീമിനെ വാര്‍ത്തെടുക്കുകയാണ് ഗാംഗുലി ചെയ്തത്, യോഗ് രാജ് സിങ് പറഞ്ഞു. 

എന്തുകൊണ്ടാണ് ഗാംഗുലിയെ കുറിച്ച് അവരെല്ലാവരും നല്ലത് മാത്രം പറയുന്നത്. കാരണം ഗാംഗുലി താരങ്ങളെ പിന്തുണച്ചിരുന്നു. അതിനാലാണ് ഗാംഗുലിക്കെതിരെ അവര്‍ ഒന്നും പറയാത്തത്. സെവാഗ്, ഗംഭീര്‍, യുവരാജ് എന്നിവര്‍ ധോനിയെ കുറിച്ച് നേരിട്ടോ, പരോക്ഷമായോ പലതും പറഞ്ഞിട്ടുണ്ട്, യോഗ് രാജ് സിങ് ചൂണ്ടിക്കാണിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

ആനയിറങ്ങിയാൽ നേരത്തെ അറിയിക്കാൻ എഐ; കഞ്ചിക്കോട് ആദ്യഘട്ട പരീക്ഷണം വിജയം

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു