കായികം

2003ല്‍ പാകിസ്ഥാനിലേക്ക് പോവാന്‍ ആഗ്രഹിച്ചില്ല, വെളിപ്പെടുത്തലുമായി ഇര്‍ഫാന്‍ പഠാന്‍

സമകാലിക മലയാളം ഡെസ്ക്

പാകിസ്ഥാനെതിരെ ഇന്ത്യന്‍ പേസര്‍ ഇര്‍ഫാന്‍ പഠാന്റെ ഹാട്രിക് ക്രിക്കറ്റ് പ്രേമികളുടെ ഓര്‍മകളില്‍ നിന്ന് മാഞ്ഞുപോവില്ല. 2004ലെ ഗാംഗുലിക്ക് കീഴിലെ പാക് പര്യടനം ഒരുപാട് ഓര്‍മകളാണ് ഇര്‍ഫാന്‍ പഠാനും ക്രിക്കറ്റ് ലോകത്തിനുമായി നല്‍കിയത്. എന്നാല്‍ ആ പര്യടനത്തിന് പോവാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ല എന്നാണ് ഇര്‍ഫാന്‍ വെളിപ്പെടുത്തുന്നത്. 

ഇന്ത്യയുടെ പാക് പര്യടനത്തിന്റെ സമയം ഞങ്ങള്‍ക്ക് രഞ്ജി ട്രോഫിയില്‍ മുംബൈക്കെതിരെ മത്സരമുണ്ടായി. കളിക്കാമെന്ന്  ഞാന്‍ പരിശീലകനോട് പറഞ്ഞു. നല്ല ഫോമിലായിരുന്നു ഞാന്‍. മുംബൈക്കെതിരെ ഞാന്‍ നന്നായി കളിച്ചാല്‍ എന്റെ പേര് ചര്‍ച്ചയാവും. എന്നാല്‍ അദ്ദേഹം എന്നോട് പറഞ്ഞു, കഴിഞ്ഞ 14 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ പാകിസ്ഥാനിലേക്ക് പോവുന്നത്. നീ അവിടെ നേരത്തെ അണ്ടര്‍ 19 കളിച്ചിട്ടുണ്ട്. അതുകൊണ്ട് നീ പോവണം, അദ്ദേഹം പറഞ്ഞു. 

അദ്ദേഹത്തിന്റെ മറുപടി എന്നെ നിരാശപ്പെടുത്തി. എന്നാല്‍ നമുക്കായി കാത്തിരിക്കുന്നത് എന്താണെന്ന് ആര്‍ക്കറിയാം. ലാഹോറില്‍ ഹാട്രിക് ഉള്‍പ്പെടെ 9 വിക്കറ്റ് ഞാന്‍ വീഴ്ത്തി. പിന്നാലെ എല്ലാവരും എന്നെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. പാകിസ്ഥാനെതിരായ പരമ്പരയ്ക്ക് പിന്നാലെ ദൈവാനുഗ്രഹത്താല്‍ ഓസ്‌ട്രേലിയക്കെതിരേയും എന്നെ സെലക്ട് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

കുഷ്ഠരോ​ഗം മനുഷ്യർക്ക് നൽകിയത് ചുവന്ന അണ്ണാന്മാരോ?; പഠനം

പരീക്ഷാഫലവും മാര്‍ക്ക് ഷീറ്റും സര്‍ട്ടിഫിക്കറ്റുകളും തത്സമയം ആക്‌സസ് ചെയ്യാം; ഐസിഎസ്ഇ 10,12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഡിജിലോക്കറില്‍ സൗകര്യം

വയനാട്ടില്‍ വീണ്ടും പുലി; വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോയി; ദൃശ്യങ്ങള്‍ പുറത്ത്