കായികം

സച്ചിന്‍ നല്‍കിയ പാഡ് ഉപയോഗിച്ചിരുന്നെങ്കില്‍ ഞാനും നല്ല ബാറ്റ്‌സ്മാനായേനെ; അടുത്ത സച്ചിന്‍ എന്ന് വിലയിരുത്തപ്പെട്ട അഗാര്‍ക്കര്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബൗളിങ്ങില്‍ മികവ് കാണിച്ച് ഇന്ത്യയെ പല വട്ടം തുണച്ചിട്ടുള്ള അജിത് അഗാര്‍ക്കറെ ഒരിക്കല്‍ വിശേഷിപ്പിച്ചിരുന്നത് അടുത്ത സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നാണ്. സച്ചിന്‍ തന്നിരുന്ന പാഡ് ഉപയോഗിച്ച് കളിച്ചിരുന്നേല്‍ ഒരുപക്ഷേ ഞാനും സച്ചിനെ പോലെയായേനെ എന്ന് തമാശയായി പറയുകയാണ് അഗാര്‍ക്കര്‍ ഇപ്പോള്‍..

സ്‌കൂള്‍ ക്രിക്കറ്റില്‍ ബാറ്റിങ്ങില്‍ ശ്രദ്ധ കൊടുത്താണ് ഞാന്‍ തുടങ്ങിയത്. സച്ചിന്റെ പരിശീലകനായ രമാകാന്ത് അച് രേക്കര്‍ക്ക് കീഴിലായിരുന്നു പരിശീലനം. ബാറ്റിങ്ങില്‍ എവിടെയോ എന്റെ മികവ് അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടാവണം. ആ സമയം ഞാന്‍ റണ്‍സ് കണ്ടെത്തിയിരുന്നു. അതാവാം അടുത്ത സച്ചിന്‍ എന്ന നിലയില്‍ ആളുകള്‍ എന്നെ കാണാന്‍ കാരണം...

എന്റെ ആ പ്രായത്തില്‍ ഈ സമയം മികവ് കാണിച്ചാല്‍ ഐപിഎല്‍ നിങ്ങളുടെ മുന്‍പിലുണ്ട്. എന്നാലന്ന് ഇന്ത്യന്‍ ടീമിലേക്ക് എത്താന്‍ അങ്ങനെയായിരുന്നില്ല. പുതിയ ബാറ്റിങ് താരോദയം മുംബൈയില്‍ നിന്ന് വരുന്നുണ്ടെന്ന് വിലയിരുത്തല്‍ മുംബൈയില്‍ പരന്നു. ഇതോടെ സച്ചിന്‍ എനിക്ക് ഗ്ലൗസ് സമ്മാനമായി തന്നു. ഞങ്ങള്‍ ഒരേ സ്‌കൂളിലാണ് പഠിച്ചിരുന്നത്. അതുകൊണ്ടാവും സച്ചിന്‍ അങ്ങനെ ചെയ്തത്, അഗാര്‍ക്കര്‍ പറയുന്നു. 

ആ സമയം സച്ചിനെ എനിക്ക് അധികം അറിയില്ല. സച്ചിന്‍ നല്‍കിയ പാഡ് ഞാന്‍ ഉപയോഗിച്ചില്ല. അത് ഉപയോഗിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ഞാന്‍ മികച്ച ബാറ്റ്‌സ്മാന്‍ ആവുമായിരുന്നു എന്ന് അഗാര്‍ക്കര്‍ പറയുന്നു. 2002 ലോര്‍ഡ്‌സ് ടെസ്റ്റില്‍ അഗാര്‍ക്കാര്‍ സെഞ്ചുറി കണ്ടെത്തിയിരുന്നു. 191 ഏകദിനങ്ങളില്‍ നിന്ന് 288 വിക്കറ്റ് വീഴ്ത്തിയ അഗാര്‍ക്കാര്‍ 26 ടെസ്റ്റുകളും കളിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

60 സര്‍വീസ് കൂടി; കൂടുതല്‍ നഗരങ്ങളിലേക്ക് സിയാലില്‍ നിന്ന് പറക്കാം, വിശദാംശങ്ങള്‍

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം