കായികം

അഫ്രീദിയേയും ഇമ്രാനേയും പോലെ വിഡ്ഢികള്‍ വിഷം തുപ്പിക്കൊണ്ടിരിക്കും, ബംഗ്ലാദേശ് ഓര്‍മിക്കണം; തിരിച്ചടിച്ച് ഗംഭീര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ പ്രതികരണം നടത്തിയ ഷാഹിദ് അഫ്രീദിക്ക് മറുപടിയുമായി ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. ഏഴ് ലക്ഷം സൈനികര്‍ക്ക് 20 കോടി ജനങ്ങളുടെ പിന്തുണയുണ്ടെന്ന് പതിനാറു വയസുകാരന്‍ പറയുന്നു. എന്നിട്ടും 70 വര്‍ഷമായി യാചിക്കുന്നു. അഫ്രീദി, ഇമ്രാന്‍, ബജ്വ എന്നിവരെ പോലുള്ള വിഡ്ഡികള്‍ ഇന്ത്യയ്ക്കും, പ്രധാനമന്ത്രി മോദിക്കും എതിരെ വിഷം തുപ്പുന്നു. എന്നാല്‍ വിധി ദിനം വരെ കശ്മീര്‍ ലഭിക്കില്ല. ബംഗ്ലാദേശ് ഓര്‍മയില്ലേ? ട്വിറ്ററില്‍ ഗംഭീര്‍ കുറിച്ചു. 

കശ്മീരികളുടെ യാതന മനസിലാക്കാന്‍ മത വിശ്വാസം വേണ്ടെന്ന് പറഞ്ഞായിരുന്നു അഫ്രീദി കശ്മീര്‍ വിഷയം വീണ്ടും ഉയര്‍ത്തിയത്. ശരിയായ ഇടത്തില്‍ ശരിയായ ഹൃദയമുണ്ടായാല്‍ മതിയെന്നായിരുന്നു അഫ്രീദിയുടെ വാക്കുകള്‍. നേരത്തേയും കശ്മീരിന്റെ പേരില്‍ ഗംഭീറും അഫ്രീദിയും തമ്മില്‍ കൊമ്പുകോര്‍ത്തിട്ടുണ്ട്.

കശ്മീര്‍ വിഷയത്തെ ചൊല്ലിയുള്ള കൊമ്പുകോര്‍ക്കല്‍ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും നീങ്ങിയിരുന്നു.
ഗംഭീറിന് പറയത്തക്ക വലിയ റെക്കോര്‍ഡുകളില്ലെന്ന് അഫ്രീദി ആരോപിച്ചപ്പോള്‍ ബ്രാഡ്മാന് ജെയിംസ് ബോണ്ടില്‍ ഉണ്ടായത് പോലെയാണ് ഗംഭീറിന്റെ സ്വഭാവം എന്നായിരുന്നു അഫ്രീദിയുടെ വിമര്‍ശനം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ