കായികം

'പരാജയപ്പെട്ട നിങ്ങളുടെ രാജ്യത്തിനായി എന്തെങ്കിലും ചെയ്യു'- അഫ്രീദിയെ വിമര്‍ശിച്ച് റെയ്‌നയും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കശ്മീര്‍ വിഷയത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ പരാമര്‍ശം നടത്തിയ പാകിസ്ഥാന്‍ മുന്‍ നായകന്‍ ഷാഹീദ് അഫ്രീദിയെ വിമര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയും രംഗത്ത്. മുന്‍ താരങ്ങളായ ഗൗതം ഗംഭീര്‍, ഹര്‍ഭജന്‍ സിങ്, യുവരാജ് സിങ് എന്നിവര്‍ക്ക് പിന്നാലെയാണ് രൂക്ഷമായ ഭാഷയില്‍ സുരേഷ് റെയ്‌നയും അഫ്രീദിയെ വിമര്‍ശിച്ചത്. ട്വിറ്ററിലിട്ട കുറിപ്പിലൂടെയാണ് റെയ്‌നയുടെ വിമര്‍ശനം.

'കശ്മീരിനെ വെറുതെ വിടു. പരാജയപ്പെട്ട നിങ്ങളുടെ രാജ്യത്തിനായി എന്തെങ്കിലും ചെയ്യു. ഞാന്‍ അഭിമാനിയായ ഒരു കശ്മീരിയാണ്, അത് എല്ലായ്‌പ്പോഴും ഇന്ത്യയുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി തുടരും'- റെയ്‌ന കുറിച്ചു. 

കശ്മീരികളുടെ യാതന മനസിലാക്കാന്‍ മത വിശ്വാസം വേണ്ടെന്ന് പറഞ്ഞായിരുന്നു അഫ്രീദി കശ്മീര്‍ വിഷയം വീണ്ടും ഉയര്‍ത്തിയത്. ശരിയായ ഇടത്തില്‍ ശരിയായ ഹൃദയമുണ്ടായാല്‍ മതിയെന്നായിരുന്നു അഫ്രീദിയുടെ വാക്കുകള്‍. ഇന്ന് ഈ ലോകം ഒരു വലിയ രോഗത്തിന്റെ പിടിയിലാണ്. പക്ഷേ, അതിലും വലിയ രോഗം മോദിയുടെ മനസിലാണ്. പാക്കിസ്ഥാന്റെ ആകെ സൈനിക ബലമായ ഏഴ് ലക്ഷം സൈനികരെയാണ് മോദി കശ്മീരില്‍ വിന്യസിച്ചിരിക്കുന്നതെന്നും അഫ്രീദി പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി