കായികം

പിഎസ്‌എല്ലില്‍ കശ്‌മീരിന്റെ ടീം വേണം, ഞാന്‍ നയിക്കും; വീണ്ടും ഷാഹിദ്‌ അഫ്രീദിയുടെ വിവാദ പരാമര്‍ശം

സമകാലിക മലയാളം ഡെസ്ക്


ലാഹോര്‍: കശ്‌മീര്‍ വിഷയത്തില്‍ നിന്ന്‌ പിടി വിടാതെ പാക്‌ മുന്‍ നായകന്‍ ഷാഹിദ്‌ അഫ്രീദി. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കശ്‌മീര്‍ എന്ന പേരില്‍ ടീം വേണമെന്ന ആവശ്യമാണ്‌ അഫ്രീദി ഇപ്പോള്‍ മുന്‍ പോട്ടു വെക്കുന്നത്‌. പാക്‌ അധിനിവേശ കശ്‌മീരിലെത്തിയപ്പോഴായിരുന്നു അഫ്രീദിയുടെ വാക്കുകള്‍.

ഈ അവസരം പാകിസ്ഥാന്‍ ക്രിക്കറ്റ്‌ ബോര്‍ഡിനോട്‌ ഒരു ആവശ്യം ഉന്നയിക്കാനായി ഞാന്‍ ഉപയോഗിക്കുകയാണ്‌. അടുത്ത പിഎസ്‌എല്‍ സീസണില്‍ കശ്‌മീര്‍ എന്ന പേരില്‍ ഒരു ടീമുണ്ടാവണം. എന്റെ അവസാന പിഎസ്‌എല്‍ സീസണില്‍ ആ ടീമിനെ എനിക്ക്‌ നയിക്കണം. പിഎസ്‌എല്ലിലെ അടുത്ത ഫ്രാഞ്ചൈസിയുടെ പേര്‌ കശ്‌മീര്‍ എന്ന്‌ തന്നെയാവണം, ആഫ്രീദി പറഞ്ഞു.

ഇവിടെ സ്റ്റേഡിയമുണ്ടെങ്കില്‍ ഒരു അക്കാദമി തുടങ്ങാം. കറാച്ചിയില്‍ നിന്ന്‌ ഇവിടേക്ക്‌ വന്ന്‌ പരിശീലനം നല്‍കാന്‍ ഞാന്‍ തയ്യാറാണ്‌. 125 ക്ലബുകള്‍ ഇവിടെയുണ്ടെന്ന്‌ കേട്ടു. അവരെയെല്ലാം പങ്കെടുപ്പിച്ച്‌ ടൂര്‍ണമെന്റ്‌ നടത്താവുന്നതാണ്‌. ആ ടൂര്‍ണമെന്റില്‍ മികവ്‌ കാണിക്കുന്ന താരങ്ങളെ ഞാന്‍ കറാച്ചിയിലേക്ക്‌ കൊണ്ടുപോവാം. എനിക്കൊപ്പം നിര്‍ത്തി അവരെ പഠിപ്പിക്കാം, പരിശീലനം നല്‍കാമെന്നും അഫ്രീദി പറഞ്ഞു.

കശ്‌മീര്‍ വിഷയം വീണ്ടും ഉയര്‍ത്തിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചും വന്ന അഫ്രീദിയുടെ പരാമര്‍ശങ്ങള്‍ക്ക്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരങ്ങളില്‍ നിന്ന്‌ കടുത്ത ഭാഷയിലാണ്‌ മറുപടി ലഭിച്ചത്‌. നിങ്ങളെ ഒരു ഘട്ടത്തില്‍ സഹായിച്ചതില്‍ കുറ്റബോധം തോന്നുന്നുവെന്ന്‌ ഹര്‍ഭജനും, യുവിയും പറഞ്ഞപ്പോള്‍, നിങ്ങളുടെ പരാജയപ്പെട്ട രാജ്യത്തിന്‌ വേണ്ടി എന്തെങ്കിലും ചെയ്യാനായിരുന്നു റെയ്‌നയുടെ വാക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി