കായികം

'രാത്രി വൈകി പാവ് ബജി തേടി പോവാനാവില്ല, വീട്ടിലൊരു കുരുന്നുണ്ട്, അവള്‍ ഉണര്‍ന്നാല്‍ പിന്നെ തീര്‍ന്നൂ'

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണ്‍ കാലത്ത് ആരാധകരുമായി ഏറ്റവും കൂടുതല്‍ സംസാരിച്ചവരില്‍ മുന്‍പിലുണ്ട് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. സ്ട്രീറ്റ് ഫുഡിനോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് പറഞ്ഞും, ഇപ്പോഴത് കഴിക്കാന്‍ പോവാന്‍ സാധിക്കാത്തതിന്റേയും കാരണം പറയുകാണ് രോഹിത് ഇപ്പോള്‍. 

ചൗപ്പാട്ടി എന്ന ഇടമുണ്ട്. ഏറ്റവും നല്ല പാവ് ബജി അവിടെ കിട്ടും. എന്നാലിപ്പോള്‍ രാത്രി വൈകി അത് തേടി എനിക്ക് പോവാനാവില്ല. കാരണം വീട്ടിലൊരു കുരുന്നുണ്ട്. അവള്‍ക്ക് വേണ്ടി ഉറക്കത്തിന്റെ സമയം താന്‍ ക്രമീകരിക്കുകയാണെന്ന് രോഹിത് പറയുന്നു. അശ്വിനുമായുള്ള ചാറ്റിന് ഇടയിലായിരുന്നു രോഹിത്തിന്റെ വാക്കുകള്‍. 

9-10 മണിക്കൂര്‍ ഉറക്കം എനിക്ക് എന്തായാലും വേണം. എന്നാല്‍ സമയ്‌റ ജനിച്ച ശേഷം അവള്‍ക്കൊപ്പമാണ് ഞാന്‍ ഉറങ്ങുന്നത്. അവള്‍ക്കൊപ്പം ഉണരാനും ഉറങ്ങാനുമാണ് ശ്രമിക്കുന്നത്. കാരണം അവള്‍ ഉണര്‍ന്നു കഴിഞ്ഞാല്‍ പിന്നെ നമുക്ക് ഉറങ്ങാനാവില്ല. ഇതോടെ അവള്‍ ഉറങ്ങുമ്പോള്‍ ഉറങ്ങുന്നതാണ് നല്ലത്. ഇതോടെ രാത്രി വൈകി പാവ് ബജി തേടി പോവാനാവുന്നില്ല, രോഹിത് ശര്‍മ പറഞ്ഞു. 

അവളെ എങ്ങനെ ഉറക്കാനാവുമെന്ന് എനിക്കറിയില്ല. ലോക്ക്ഡൗണിന് ഇടയില്‍ ഒരു ദിവസം ഉച്ച കഴിഞ്ഞപ്പോള്‍ ഉറക്കി. എന്നാല്‍ രാത്രി അവളെ എങ്ങനെ ഉറക്കുമെന്ന് ഇപ്പോഴും അറിയില്ല. ടൂറിലായിരിക്കുമ്പോള്‍ ഒന്നുകില്‍ അവള്‍ നേരത്തെ ഉറങ്ങുകയോ അതല്ലെങ്കില്‍ ഞാന്‍ നേരത്തെ ഉറങ്ങുകയോ ചെയ്യും. രാത്രി അവളെ ഉറക്കുന്ന കാര്യത്തില്‍ മാത്രമാണ് എന്റെ പോരായ്മ, രോഹിത് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്