കായികം

കാറില്‍ വെച്ചാണ് ലോക ചാമ്പ്യന്‍ഷിപ്പിന് ടീമിനെ സെലക്ട് ചെയ്തത്; നായകനായ ഗാവസ്‌കറിന്റെ ഫിഷ് ആന്‍ഡ് ചിപ്പ്‌സ് കഥ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ടീമിന്റെ നായക പദവിയിലേക്ക് എത്തിയ നിമിഷമുണ്ടായ രസകരമായ നിമിഷങ്ങള്‍ പങ്കുവെച്ച് ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ കാറിലിരുന്നാണ് തങ്ങള്‍ തെരഞ്ഞെടുത്തതെന്നും ഗാവസ്‌കര്‍ പറയുന്നു.

ചണ്ഡീഗഡിലായിരുന്നു ടീം സെലക്ഷന്‍. രവി ശാസ്ത്രിക്കായിരുന്നു കൂടുതല്‍ സാധ്യത. കാരണം മികച്ച സീസണായിരുന്നു ശാസ്ത്രിയുടേത്. ശാസ്ത്രിയുടെ മുറിയില്‍ ഞാനിരിക്കുമ്പോള്‍ എന്റെ ഭാര്യ വിളിച്ചു. റൂമില്‍ ഫിഷ് ആന്‍ഡ് ചിപ്പ്‌സ് എത്തിയിട്ടുണ്ടെന്ന് പറഞ്ഞു. വീട്ടിലെത്തിയപ്പോള്‍ ഭാര്യ പറഞ്ഞു, എന്നെ നായകനായി സെലക്ട് ചെയ്‌തെന്ന്...

ബിസിസിഐ സെക്രട്ടറിയായിരുന്ന രണ്‍ബീര്‍ സിങ് മഹേന്ദ്ര പുറത്ത് കാറിലുണ്ടെന്നും എന്നോട് അവിടേക്ക് ചെല്ലാനും ഭാര്യ പറഞ്ഞു. മാധ്യമങ്ങള്‍ തിങ്ങി നിറഞ്ഞതിനാല്‍ ഞാന്‍ വേറെ വഴിയിലൂടെ അദ്ദേഹത്തിന് അടുത്തെത്തി. അവിടെ കാറില്‍ ഇരുന്നാണ് ലോക ചാമ്പ്യന്‍ഷിപ്പിലുള്ള ടീമിനെ ഞങ്ങള്‍ സെലക്ട് ചെയ്തത്, ഗാവസ്‌കര്‍ പറയുന്നു. 

പുതു മുഖങ്ങളെ ആയിരുന്നു എനിക്കവിടെ വേണ്ടത്. ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍, സദാനന്ദ് വിശ്വനാഥ്, ചേതന്‍ ശര്‍മ, മനോജ് പ്രഭാകര്‍ എന്നിവരുടെ ടീമിലേക്കുള്ള വരവിന് ഇടയാക്കിയത് അതാണ്. ഓസ്‌ട്രേലിയയിലെ ബൗണ്ടറികള്‍ വലുതാണെന്നും, ഇവിടുത്തെ പിച്ചുകളില്‍ കൂടുതല്‍ ബൗണ്‍സ് ലഭിക്കുമെന്നും ചൂണ്ടിക്കാട്ടി ലക്ഷ്മണ്‍ ശിവരാമകൃഷ്ണ ഉള്‍പ്പെടെയുള്ള ബൗളര്‍മാരോട് കളി മെനയാന്‍ ഞാന്‍ പറഞ്ഞു...

ഗാവസ്‌കറിന്റെ വിലയിരുത്തല്‍ തെറ്റിയില്ല. അഞ്ച് കളിയില്‍ നിന്ന് ശിവരാമകൃഷ്ണന്‍ 10 വിക്കറ്റ് വീഴ്ത്തി. കപില്‍ ദേവും മികവ് കാണിച്ചെങ്കിലും രവി ശാസ്ത്രിയും ശിവരാമകൃഷ്ണനുമായിരുന്നു മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്തി കൂടുതല്‍ ടീമിനെ തുണച്ചതെന്നും ഗാവസ്‌കര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം