കായികം

'യുവിയും ധവാനും എന്റെ ഇരട്ട സെഞ്ചുറിയില്‍ നിരാശരായി, ഡ്രസിങ് റൂമിലെത്തിയപ്പോള്‍ അവരത് തുറന്നു പറഞ്ഞു'

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഏകദിനത്തില്‍ താന്‍ ആദ്യമായി ഇരട്ട ശതകത്തിലേക്ക് എത്തിയപ്പോള്‍ ചില താരങ്ങള്‍ അതില്‍ പൂര്‍ണ തൃപ്തരായിരുന്നില്ല എന്ന് രോഹിത് ശര്‍മ. ഡ്രസിങ് റൂമിലേക്ക് ഞാന്‍ മടങ്ങി എത്തിയപ്പോള്‍ അവര്‍ ആ അതൃപ്തി തന്നോട് തുറന്ന് പറഞ്ഞതായും രോഹിത് ശര്‍മ പറയുന്നു. 

എന്റെ ഇരട്ട ശതകം ആഘോഷിക്കാനുള്ള മൂഡിലായിരുന്നു ഡ്രസിങ് റൂമിലെ പലരും. എന്നാല്‍ യുവരാജ് സിങ്ങും ശിഖര്‍ ധവാനും തൃപ്തരായിരുന്നില്ല. അവര്‍ക്ക് ചെറിയ നിരാശയുമുണ്ടായി. ഞാന്‍ 10-15 റണ്‍സ് കൂടി നേടണമായിരുന്നു എന്നാണ് അവര്‍ പറഞ്ഞത്. അങ്ങനെ സെവാഗിന്റെ റെക്കോര്‍ഡ് ഞാന്‍ മറികടക്കണം എന്നായിരുന്നു അവരുടെ ആഗ്രഹം, രോഹിത് പറഞ്ഞു. 

എന്നാല്‍ ആദ്യ ഇരട്ട ശതകം നേടി ഒരു വര്‍ഷം പിന്നിടുന്നതിന് മുന്‍പ് 264 റണ്‍സ് പിന്നിട്ട് റെക്കോര്‍ഡുകളെല്ലാം രോഹിത് തന്റെ പേരിലാക്കി. 2017ല്‍ വീണ്ടും ഇരട്ട സെഞ്ചുറിയോടെ രോഹിത് ക്രിക്കറ്റ് ചരിത്രത്തിലേക്ക് തന്റെ പേര് എഴുതി ചേര്‍ത്തു. 208 റണ്‍സാണ് അന്ന് ശ്രീലങ്കയ്‌ക്കെതിരെ രോഹിത് നേടിയത്. 

ആദ്യമായി ഇരട്ട സെഞ്ചുറിയിലേക്ക് എത്തിയത് ധോനിയുടെ നിര്‍ദേശങ്ങള്‍ അവഗണിച്ച് കളിച്ചാണെന്നും രോഹിത് നേരത്തെ പറഞ്ഞിരുന്നു. താളം കണ്ടെത്തിയ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ അവസാന ഓവര്‍ വരെ നില്‍ക്കാന്‍ വേണ്ടി സിംഗിള്‍ എടുത്ത് കളിക്കാനാണ് ധോനി ആവശ്യപ്പെട്ടത്. എന്നാല്‍ ഞാന്‍ അതിന് തയ്യാറായില്ല. ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം ഉറപ്പിച്ച് കളിക്കണം എന്ന് ഞാന്‍ ധോനിയോട് പറഞ്ഞെന്നും രോഹിത് പറയുന്നു. അശ്വിനുമായുള്ള ഇന്‍സ്റ്റാ ചാറ്റിലായിരുന്നു രോഹിത്തിന്റെ വാക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി