കായികം

റെസ്‌ക്യൂ സംഘത്തെ വിടട്ടേ? കിറുക്കന്‍ ഡൈനോസറിനെ കുടുക്കാം, അനുഷ്‌കയ്ക്ക് വഴി പറഞ്ഞ് നാഗ്പൂര്‍ പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വീട്ടിനുള്ളില്‍ കണ്ട കിറുക്കന്‍ ഡൈനോസറിന്റെ വീഡിയോ പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം അനുഷ്‌ക ശര്‍മ എത്തിയത്. പിന്നാലെ സഹായം വാഗ്ദാനം ചെയ്ത് എത്തുകയാണ് നാഗ്പൂര്‍ പൊലീസ്. ഡൈനോസറിനെ പിടിക്കാന്‍ റെസ്‌ക്യൂ സംഘത്തെ അയക്കട്ടേ എന്നാണ് നാഗ്പൂര്‍ പൊലീസിന്റെ ചോദ്യം...

ഡൈനോസറായി എത്തുന്ന കോഹ് ലിയുടെ വീഡിയോ പങ്കുവെച്ച് എത്തി ആരാധകരെ ചിരിപ്പിക്കുകയായിരുന്നു അനുഷ്‌ക. കൗതുകകരമായ വീഡിയോയില്‍ അതിലും രസകരമായ ചോദ്യവുമായി നാഗ്പൂര്‍ പൊലീസ് എത്തുകയായിരുന്നു. റെസ്‌ക്യൂ സംഘത്തെ അയക്കാന്‍ മഹാരാഷ്ട്ര ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിനോട് പറയട്ടേ എന്നാണ് അനുഷ്‌കയോട് അവരുടെ ചോദ്യം. 

മുംബൈയിലാണ് കോഹ് ലിയും അനുഷ്‌കയും. മുംബൈയില്‍ ഇതുവരെ 24000ളം പേര്‍ക്ക് കോവിഡ് പോസിറ്റിവാകുകയും, മരണ സംഖ്യ 840ല്‍ അധികം പിന്നിടുകയും ചെയ്തു. ഇന്ത്യന്‍ ടീം പരിശീലനം ആരംഭിച്ചാലും മുംബൈയില്‍ കഴിയുന്ന കോഹ് ലിക്കും രോഹിത്തിനും എപ്പോള്‍ ടീനിമൊപ്പം ചേരാനാവും എന്നതില്‍ വ്യക്തതയില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി